കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : കെഎംസിസി നാദാപുരം പഞ്ചായത്ത് കമ്മിറ്റിയുടെ സീതി സാഹിബ് വിദ്യാഭ്യാസ പുരസ്കാരത്തിന് പ്രമുഖ വിദ്യാഭ്യാസ പ്രവര്ത്തകനും മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ടുമായ ബംഗ്ലത്ത് മുഹമ്മദിനെ തിരഞ്ഞെടുക്കുന്നതായി ജൂറി AwardForAcademicAchievementഅംഗങ്ങളായ എംപി ജാഫര് മാസ്റ്റര്, ഹസ്സന് ചാലില്,മുഹമ്മദ് എന്നിവര് അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും 2024 നവംബര് 10 നു ദുബൈ കെഎംസിസി ഹാളില് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില് സമര്പ്പിക്കും. ബംഗ്ലത്ത് മുഹമ്മദ് നിരവധി വര്ഷങ്ങളായി നാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്ത്തിച്ചുവരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള് സ്ഥാപിക്കുന്നതിനും,സര്ക്കാര് അംഗീകാരങ്ങള് നേടിയെടുക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ കഴിവുകളും നാടിന്റെ വിദ്യാഭ്യാസ രംഗത്തെ സമഗ്ര വികസനത്തിന് നല്കിയ വലിയ സംഭാവനകളും വിലയിരുത്തിയാണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുക്കുന്നതെന്നും ജൂറി അംഗങ്ങള് അറിയിച്ചു. അദ്ദേഹത്തിന്റെ മികവുറ്റ സേവനം നാദപുരം മേഖലയിലെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് നടത്തിയ പ്രവൃത്തികളും വളരെ പ്രധനപ്പെട്ടതാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില് സ്ഥപിക്കപ്പെട്ട നിരവധി വിദ്യാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹത്തിലെ വിവിധ വിഭാഗങ്ങള്ക്ക് പ്രയോജനകരമായിട്ടുണ്ട്. ബംഗ്ലത്ത് മുഹമ്മദ് ഈ അവാര്ഡിന് ഏറ്റവും അര്ഹനാണെന്നു ദുബൈ കെഎംസിസി നാദാപുരം പഞ്ചായത് കമ്മിറ്റി വ്യക്തമാക്കി.
ഗള്ഫ് മലയാള പത്ര ഗവേഷണം അബ്ദുറബ്ബിന് ഡോക്ടറേറ്റ്