ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
റിയാദ് : രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മലയാളി വനിതക്ക് ഖമീസ് മുഷൈത്ത് ഖാലിദിയ കെ.എം.സി.സി നല്കുന്ന സീതി സാഹിബ് ബീഗം സാഹിബ അവാര്‍ഡിന് മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയ അര്‍ഹയായി. ഫലകവും പ്രശസ്തി പത്രവും അന്‍പതിനായിരം രൂപയും അടങ്ങുന്ന അവാര്‍ഡ് 13 ന് ഖമീസ് മുഷൈത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ സമ്മാനിക്കും. ഖമീസ് മുഷൈത്ത് ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തി. അഷ്റഫ് വേങ്ങാട്ട്, നാസര്‍ വെളിയങ്കോട്, ബഷീര്‍ മൂന്നിയൂര്‍, ജലീല്‍ കാവനൂര്‍, ഉസ്മാന് കിളിയമണ്ണില്‍, മൊയ്തീന് കട്ടുപ്പാറ, സലീം പന്താരങ്ങാടി എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മലബാറിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് ധൈഷണികമായ നേതൃത്വം നല്കിയ മുസ്്ലിം ലീഗ് നേതാവും ചിന്തകനും പ്രഭാഷകനും മുന്‍ സ്പീക്കറുമായിരുന്ന കെ.എം സീതി സാഹിബിന്റെ പേരിലാണ് അവാര്‍ഡ് നല്‍കുന്നത്. പ്രഖ്യാപന പരിപാടിയില്‍ ഖാലിദിയ കെ. എം.സി.സി പ്രസിഡണ്ട് ഹസൈന് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ കരുവന് തുരുത്തി സ്വാഗതവും ട്രഷറര്‍ ശഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു.