കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : ജുവൈസയിലെ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തയാറാക്കിയ പുസ്തകം ‘സിസ് ക്രോണിക്കിള്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. അമ്പതില്‍ പരം കുട്ടികളുടെ രചനകള്‍ അടങ്ങിയ പുസ്തകം സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രാജീവ് മാധവന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറയ്ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. മാസ്റ്റര്‍ ആന്റണി പുസ്തകം പരിചയപ്പെടുത്തി. സ്കൂള്‍ വിദ്യാര്‍ഥി ഹാര്‍ലിസ് ബിജുവാണ് പുസ്തകത്തിനു കവര്‍ ചിത്രമൊരുക്കിയത്. സ്കൂള്‍ ഹെഡ് ബോയ് ബഷാര്‍ നായിക് അവതാരകനായി. ഇന്ത്യന്‍ അസോസിയേഷന് മാനേജിങ്ങ് കമ്മിറ്റി അംഗം യൂസഫ് സഗീര്‍,ഗേള്‍സ് വിഭാഗം പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്,വൈസ് പ്രിന്‍സിപ്പല്‍ ഷിഫ്ന പ്രസംഗിച്ചു. കൈരളി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകര്.