കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
നടനും എംഎല്‍എയുമായി മുകേഷിനെതിരെ ലൈംഗികാതിക്രമ ആരോപണമുയര്ന്നതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സാറ ജോസഫ്. ഇന്നലെ തൃശൂരില്‍ വെച്ചാണ് സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയത്. ഫേസ് ബുക്കിലാണ് സാറ ജോസഫിന്റെ പ്രതികരണം. ജനപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നത് എന്തധികാരത്തിലാണെന്ന് അവര്‍ ചോദിച്ചു. ജനാധിപത്യ സംവിധാനത്തില്‍ ജനപ്രതിനിധികള്‍ക്ക് തുല്യമായ പദവിയാണ് മാധ്യമങ്ങള്‍ക്കുള്ളത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതിനാല്‍ അവര്‍ക്ക് ചോദ്യങ്ങള്‍ ചോദിയ്ക്കേണ്ടിവരും. അതൊരു നിരന്തരപ്രവര്‍ത്തനമാണ്. മാധ്യമങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നതിനര്‍ത്ഥം ജനങ്ങള്‍ നിങ്ങള്‍ക്കുപിന്നാലെയുണ്ട് എന്നാണെന്ന് ജനപ്രതിനിധികള്‍ കരുതിയിരിയ്ക്കണം. അതിനാല്‍ മാധ്യമങ്ങള്‍ സ്തുതി പാടണമെന്ന് വിശ്വസിച്ചാല്‍ നടക്കില്ല. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജനങ്ങളെ ആക്രമിയ്ക്കുന്നതിനു തുല്യമാണ്-സാറ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.