കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം
കൊച്ചി: ഗായകൻ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സംഗീത ലോകത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.