
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മനാമ: ചന്ദ്രികയും ടാല്റോപും സംയുക്തമായി കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റിയുമായി സഹകരിച്ച് ബഹ്റൈനിലെ മനാമയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സ് പങ്കാളിത്തം കൊണ്ടും ചര്‍ച്ചകളാലും ശ്രദ്ധേയമായി. മനാമയിലെ ക്രൗ ണ് പ്ലാസയില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ ബഹ്റൈനിലെ സംരംഭകരും ടെക്നോളജി വിദഗ്ധരുമടക്കം നിരവധി പേര് പങ്കെടുത്തു. സിലിക്കണ്‍ വാലി മോഡലില്‍ ആഗോള സംരംഭങ്ങള്‍ വളര്‍ന്നുവരുന്നതിന് സഹായകരമായ ഒരു ഇക്കോസിസ്റ്റം കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്ന ടാല്‍റോപിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സിലിക്കണ്‍ വാലി ഡെവലപ്മെന്റില്‍ ബഹ്റൈനെ ഭാഗമാക്കുന്നതിനും ബഹ്റൈന്‍ മലയാളികളെ പങ്കെടുപ്പിക്കുന്നതിനുമായി വ്യത്യസ്ത പരിപാടികളാണ് ടാല്‍റോപ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ജിസിസി രാജ്യങ്ങളില്‍ നിന്ന് 100 അറബ് സ്റ്റാര്‍ട്ടപ്പുകളെ കേരളത്തിലേക്ക് എത്തിക്കാനും അതുവഴി പരമാവധി തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനുമാണ് ടാല്‍റോപ് ലക്ഷ്യമിടുന്നത്. മനാമയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ടാല്‍റോപിന്റെ സിലിക്കണ്‍ വാലി മോഡല്‍ കേരളവും അതിന്റെ പൂര്‍ത്തീകരണത്തിനായി ടാല്‍റോപ് ആസൂത്രണം ചെയ്തുവരുന്ന വിവിധ പ്രൊജക്ടുകളും നൂതന സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും ചര്‍ച്ചയായി.
കെഎംസിസി ബഹ്റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്,ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് വെള്ളിക്കുളങ്ങര,ട്രഷറര്‍ കെപി മുസ്തഫ,സെക്രട്ടറിയും ബിസിനസ് വിങ് ചെയര്‍മാനുമായ ഫൈസല്‍ കോട്ടപ്പള്ളി,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍, ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജര്‍ പിഎം മുനീബ് ഹസന് പ്രസംഗിച്ചു.