കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ദുബൈ : ആര്ടിഎ പങ്കാളിയായ മള്ട്ടിസര്വീസ് ആപ്പായ കരീം 2020ല് പ്രവര്ത്തനം ആരംഭിച്ചതിന് ശേഷം 7.35 ദശലക്ഷം ബൈക്ക് യാത്രകള് പൂര്ത്തിയാക്കി. ഈ മേഖലയിലെ ഏറ്റവും വലിയ പെഡല് അസിസ്റ്റ് ബൈക്ക് ശൃംഖലയായി കരീം ബൈക്ക് അതിന്റെ ലോഞ്ച് മുതല് കാര്യമായ വളര്ച്ച കൈവരിച്ചു. ദുബൈയിലെ സൈക്ലിംഗ് ട്രാക്ക് നെറ്റ്വര്ക്കിലുടനീളം കരീം സ്റ്റേഷനുകള് വിതരണം ചെയ്യുന്നു. 197 സ്റ്റേഷനുകളിലൂടെ ഏകദേശം 1,800 ബൈക്കുകള് വാടകയ്ക്ക് ന ല്കുന്നു. 2023ല് മാത്രം ദുബൈയിലെ ഉപയോക്താക്കള് 2.3 ദശലക്ഷത്തിലധികം യാത്രകള് നടത്തി. ഇത് 2022നെ അപേക്ഷിച്ച് മൊത്തം യാത്രകളില് 66.3% വര്ധനവ് രേഖപ്പെടുത്തി. ഇത് ദുബൈയിലെ ബൈക്കുകളുടെ ഉയര്ന്ന ഡിമാന്ഡിനെ പ്രതിഫലിപ്പിക്കുന്നു. സേവനം ആരംഭിച്ചതിന് ശേഷം ഉപയോക്താക്കള് മൊത്തം 28.4 ദശലക്ഷം കിലോമീറ്റര് ദൂരം പിന്നിട്ടു. അല് ഖവാനീജിലെ ഖുറാനിക് പാര്ക്കില് നിന്ന് മറീന പ്രൊമെനേഡിലേക്കുള്ള 48 കിലോമീറ്ററാണ് ഏറ്റവും ദൈര്ഘ്യമേറിയ വ്യക്തിഗത യാത്ര. മൊത്തം യാത്രകളില് 68% താമസക്കാരാണ്, അതേസമയം വിനോദസഞ്ചാരികള് 32% യാത്രകള് നടത്തി.
ഊര്ജ ഉപഭോഗവും കാര്ബണ് പുറന്തള്ളലും ഗണ്യമായി കുറയ്ക്കുന്ന,സുസ്ഥിരമായ സോഫ്റ്റ് മൊബിലിറ്റി ഓപ്ഷനുകളിലൊന്നാണ് സൈക്ലിങ്. 2020 ല് ആരംഭിച്ച സേവനം മുതല്,കരീം ബൈക്ക് റൈഡുകള് 4.32 ദശലക്ഷം കിലോഗ്രാം കാര്ബണ് ലാഭിച്ചു. ഇത് 1,208 കാറുകള് കാര്ബ ണ് പുറന്തള്ളുന്നതിന് തുല്യമാണ്. സുസ്ഥിര ഗതാഗത രീതികള് പ്രോത്സാഹിപ്പിക്കുന്നതിനും ദുബൈയിലുടനീളം സൈക്കിള് സൗഹൃദ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള സര്ക്കാരിന്റെ പ്രതിജ്ഞാബദ്ധതയുമായി ഈ വളര്ച്ച ഒത്തുചേരുന്നതായി ആര്ടിഎ ട്രാഫിക് ആന്റ് റോഡ്സ് ഏജന്സി സിഇഒ ഹുസൈന് അല്ബന്ന പറഞ്ഞു. കൂടുതല് ആളുകള് ബൈക്കില് ദുബൈ ചുറ്റിക്കറങ്ങാന് തിരഞ്ഞെടുക്കുന്നതിനാല് ഇത്തരമൊരു നാഴികക്കല്ല് താണ്ടുന്നതില് സന്തോഷമുണ്ടെന്ന് കരീമിലെ മൊബിലിറ്റി മാനേജിങ് ഡയറക്ടര് ബാസല് അല് നഹ്ലൗയി അഭിപ്രായപ്പെട്ടു. ആര്ടിഎയുമായുള്ള പങ്കാളിത്തത്തിലൂടെ, ദുബൈയിലെ ഏറ്റവും ജനപ്രിയമായ ബിസിനസ് ജില്ലകള്,റെസിഡന്ഷ്യല് കമ്മ്യൂണിറ്റികള്,റീട്ടെയില് ഡെസ്റ്റിനേഷനുകള് എന്നിവയിലുടനീളം വിപുലീസേവനത്തിന് കഴിഞ്ഞു. കേവലം നാല് വര്ഷത്തിനുള്ളില് കരീം ബൈക്ക് ഈ മേഖലയിലെ മുന്നിര സംരംഭമായി വളര്ന്നു, അത് നേടുന്നതിന് ആര്ടിഎയില് നിന്ന് ഞങ്ങള്ക്ക് ലഭിച്ച അവിശ്വസനീയമായ പിന്തുണക്ക് ഞങ്ങള് നന്ദിയുള്ളവരാണ്ബാസല് പറഞ്ഞു.