കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മനാമ : കോഴിക്കോട് സിഎച്ച് സെന്റര്‍ സെക്രട്ടറിയും ബഹ്റൈന്‍ പ്രവാസിയുമായ ഷുക്കൂര്‍ തയ്യിലിന്റെ നിര്യാണത്തില്‍ കെഎംസിസി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അനുശോചിച്ചു. ഷുക്കൂര്‍ തയ്യില്‍ കാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിസ്വാര്‍ത്ഥ സേവകനായിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഷംസുദ്ദീന് വെള്ളികുളങ്ങര അഭിപ്രായപ്പെട്ടു. മനാമ കെഎംസിസി ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ ബഹ്റൈന്‍ സിഎച്ച് സെന്റര്‍ മുഖ്യരക്ഷാധികാരി എസ്വി ജലീല്‍,ട്രഷറര്‍ കുട്ടൂസ മുണ്ടേരി,കെഎംസിസി സംസ്ഥാന ഭാരവാഹികളായ എപി ഫൈസല്‍,ഫൈസല്‍ കോട്ടപ്പള്ളി,ഫൈസല്‍ കണ്ടീതാഴ,കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന് പരപ്പന്‍പൊയില്‍,ജനറല്‍ സെക്രട്ടറി പികെ ഇസ്ഹാഖ് വില്യാപ്പള്ളി,മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം പൂനത്ത്,ജനറല്‍ സെക്രട്ടറി റസാഖ് കായണ്ണ,ബഷീര്‍ കിനാലൂര്‍ പ്രസംഗിച്ചു.