കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
അബുദാബി : ഷൊര്ണൂര് മണ്ഡലം കെഎംസിസി പത്താം വാര്ഷികവും പ്രവര്ത്തക ക്യാമ്പും യുഎഇയിലെത്തിയ മുസ്ലിം യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അന്വര് സാദത്തിന് സ്വീകരണവും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ഇ.ടി.എം സുനീര് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സമദ് പുലക്കാട് അധ്യക്ഷനായി. അന്വര് സാദത്ത് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഗൗരവം മനസിലാക്കി പ്രവര്ത്തനം ഊര്ജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടപെടലുകളില് കൂടുതല് സമയം കണ്ടെത്താനും താഴെ തട്ടില് പ്രവര്ത്തനങ്ങള് കൂടുതല് കേന്ദ്രീകരിക്കാനും അദ്ദേഹം പ്രവര്ത്തകര്ക്ക് നിര്ദേശം നല്കി. മുന് പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്ങിന്റെയും സാഹിത്യകാരന് എംടി വാസുദേവന് നായരുടെയും വിയോഗത്തില് യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന കെഎംസിസി സുരക്ഷ പദ്ധതിയായ ‘കെയര്’ പ്രവര്ത്തനം ഊര്ജിതപ്പെടുത്താന് തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് പട്ടാമ്പി,പ്രവര്ത്തക സമിതി അംഗങ്ങളായ മജീദ് അണ്ണാന് തൊടി,മുത്തലിബ് അരയാലന്,ജില്ലാ ആക്ടിങ് പ്രസിഡന്റ് നൗഫല് മണലടി,ഇന്ത്യന് ഇസ്ലാമിക് സെന്റര് സാഹിത്യ വിഭാഗം സെക്രട്ടറി ജാഫര് കുറ്റിക്കോട് പ്രസംഗിച്ചു. അന്വര് സാദാത്തിനുള്ള ജില്ലാ,മണ്ഡലം കമ്മിറ്റികളുടെ ഉപഹാരങ്ങള് ഭാരവാഹികള് സമര്പിച്ചു. പെരിന്തല്മണ്ണയില് പുതുതായി ഉദ്ഘാടനം ചെയ്യുന്ന സിഎച്ച് സെന്ററിന്റെ കാമ്പയിന് ഭാഗമായുള്ള അത്തര് ചലഞ്ചിനും ചടങ്ങില് തുടക്കം കുറിച്ചു. അബൂബക്കര് ഫൈസി സാലിമി പ്രാര്ത്ഥന നടത്തി. മുസ്തഫ ഫൈസി മോളൂര് സ്വാഗതവും സ്വാദിഖ് ജാഫര് നന്ദിയും പറഞ്ഞു.