27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി: അബുദാബി,അല്‍ഐന്‍,അല്‍ദഫ്റ എന്നിവിടങ്ങളിലെ 11 മാളുകളില്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് പ്രോപ്പര്‍ട്ടിയുടെ കീഴിലുള്ള മാളുകളിലാണ് ഷോപ്പിങ്് ഫെസ്റ്റിവല്‍ നടക്കുന്നത്. വിജയികള്‍ക്ക് അഞ്ച് ലക്ഷ്വറി കാറുകളും ദശലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളുമാണ് ലഭ്യമാകുക. ഇരുനൂറ് ദിര്‍ഹമിന് സാധനങ്ങള്‍ വാങ്ങിക്കുന്നവരില്നിന്നും നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലി യെ കണ്ടെത്തുക. ഈ മാസം 6 മുതല്‍ ജനുവരി അഞ്ചുവരെയാണ് ഷോപ്പിങ്് ഫെസ്റ്റിവെല്‍ നടക്കുന്നത്. അഞ്ച് ലക്ഷ്വറി കാറുകള്‍, ഐ ഫോണുകള്‍, സ്ക്രാച്ച് ആന്റ് വിന് കൂപ്പണുകള്‍, ലാക ഗിഫ്റ്റ് കാര്‍ഡുക ള്‍, കുടുംബ സമേതം വിദേശ യാത്രകള്‍ എന്നിവയെല്ലാം നറുക്കെടുപ്പിലുടെ ലഭ്യമായിരിക്കുമെന്ന് ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് പ്രോപ്പര്‍ട്ടി ഡയറക്ടര്‍ വജിബ് അല്‍ഖൂറി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അല്‍വഹ്ദ മാള്‍, മുഷ്രിഫ് മാള്‍,ഖാലിദിയ മാള്‍,അല്ഫൊ ര്സാന് സെന്‍ട്രല്‍ മാള്‍ (ഖലീഫ സിറ്റി) മദീനാസായിദ് ഷോപ്പിംഗ് സെന്റര്‍ ആന്റ് ഗോള്‍ഡ് സെന്റര്‍, മസ്യദ് മാള്‍,അല്‍റാഹ മാള്‍, അല്‍ ഫോഅ മാള്‍,അല്‍ഫലാ സെന്‍ട്രല്‍ മാള്‍, ബറാറി ഔട്ട്ലെറ്റ് മാള്‍, അല്‍ദഫ്റ മാള്‍ എന്നിവിടങ്ങളിലാണ് വാണിജ്യോ ത്സവം നടക്കുന്നതെന്ന് ലൈ ന് ഇന്‍വെസ്റ്റ്മെന്റ് ജനറല്‍ മാനേജര്‍ ബിജു ജോര്‍ജ് പറഞ്ഞു. മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ ഉപഭോക്താക്കള്‍ക്ക് വലിയ സൗഭാഗ്യങ്ങള്‍ ക്കാണ് വഴിയൊരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് പ്രോപ്പര്‍ട്ടി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്.