
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
അബുദാബി: ആഭ്യന്തര മന്ത്രാലയം പൊലീസ് സ്പോര്‍ട്സ് ഫെഡറേഷന് സംഘടിപ്പിച്ച 43ാമത് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ടീം ജേതാക്കളായി. ഷാര്‍ജ പൊലീസ് ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍ഷിപ്പില്‍ 11 മത്സരങ്ങളില്‍ പങ്കെടുത്താണ് അബുദാബി പൊലീസ് വിജയം സ്വന്തമാക്കിയത്. സഊദി അറേബ്യ,ബഹ്റൈന്‍,ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് ടീമുകളെ അബുദാബി പൊലീസ് പരാജയപ്പെടുത്തി. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖലീഫ ഹാരബ് അല്‍ഖൈലി അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് ടീമിന് ചാമ്പ്യന്‍ഷിപ്പ് ഷീല്‍ഡ് സമ്മാനിച്ചു. ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ചീഫ് സൈഫ് ബിന്‍ സായിദ്,അക്കാദമി ഫോര്‍ പൊലീസ് ആന്റ് സെക്യൂരിറ്റി സയന്‍സസ് ഡയരക്ടര്‍ മേജര്‍ ജനറല്‍ താനി ബുത്തി അല്‍ഷംസി,ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍,മുതിര്‍ന്ന പൊലീസുകാര്‍ പങ്കെടുത്തു.