
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു ലോറിക്കൊപ്പം കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതം ദിനത്തിലേക്ക്.
ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ സ്ഥലത്തുനിന്നു തന്നെ വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമായ സോണാർ എന്ന ഉപകരണത്തിലും സിഗ്നൽ ലഭിച്ചത് പ്രതീക്ഷക്കു ആക്കം കൂട്ടുന്നതാണ്. രണ്ടു സിഗ്നലുകളും വലിയ എന്തോ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ്. ഇത് കാണാതായ ട്രക്ക് ആയിരിക്കായിരിക്കാമെന്നുള്ള പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മാത്രമല്ല തിരച്ചിലിനു അത്യാധുനിക ഉപകരണങ്ങളും ഇന്ന് എത്തിയിട്ടുണ്ടെന്നുള്ളത് ആശാവഹമാണ്.
രക്ഷാദൗത്യത്തിൽ തുടക്കത്തിലുണ്ടായിരുന്ന മന്ദതക്കു കേരളത്തിന്റെ ഇടപെടലോടെയാണ് മൂന്നാം ദിവസത്തോടെ പുരോഗതി കൈവരിക്കാനായത്.