
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: റമസാന്റെ അവസാന പത്തിലെ ഇരുപത്തിയേഴാം രാവില്‍ ലൈലത്തുല്‍ ഖദ്റിന്റെ പുണ്യം നുകരാന്‍ പതിനായിരങ്ങള്‍ ശൈഖ് സായിദ് ഗ്രാന്റ് മോസ്കിലെത്തി. യുഎഇയിലെ റമസാന്‍ ആഘോഷങ്ങളുടെ കേന്ദ്രബിന്ദുവാണ് ശൈഖ് സായിദ് ഗ്രാന്‍ഡ് പള്ളി. ആയിരക്കണക്കിന് ആളുകള്‍ പതിവായി പള്ളിയില്‍ പ്രാര്‍ത്ഥിക്കാനും, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അവരുടെ വിശ്വാസത്തെക്കുറിച്ച് ചിന്തിക്കാനും, പൊതു ഇഫ്താറുകളില്‍ നോമ്പ് തുറക്കാനും എത്തിയിരുന്നു. റമസാന്‍ 27ാം രാത്രിയില്‍ ലൈലത്തുല്‍ ഖദര്‍ തേടാന്‍ ഒത്തുകൂടിയ വിശ്വാസികളുടെ ഇടയില്‍ 105,310 അതിഥികള്‍ പെള്ളിയിലെത്തി. അവരില്‍ 11,483 പേര് തറാവീഹ് നമസ്കാരങ്ങള്‍ നിര്‍വഹിച്ചു, 61,050 പേര് സമാധാനത്തിന്റെയും ശാന്തതയുടെയും അന്തരീക്ഷത്തില്‍ തഹജ്ജുദ് നമസ്കാരങ്ങള്‍ നടത്തി. നോമ്പ് തുറന്നവരുടെ ആകെ എണ്ണം 27,600 ആയിരുന്നുവെന്നും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റര്‍ അറിയിച്ചു. റമസാന്റെ അവസാന 10 ദിവസങ്ങളില്‍, അബുദാബി മൊബിലിറ്റി ആരാധകര്‍ക്കായി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്ക് സൗജന്യ ബസുകള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനവാണ് ഇത് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം
മൊത്തം വിശ്വാസികളില്‍ 281,941 പേര് വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു, 709,875 പേര് ദൈനംദിന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തു. റമദാന്, ഈദ് പ്രാര്‍ത്ഥനകളില്‍ 617,458 പേരും റമദാന് 27ാം രാത്രിയില്‍ 87,186 പേര് പങ്കെടുത്തു. ഇതില്‍ 70,680 പേര് വിശ്വാസികളാണ്, പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്.