
ഇന്ത്യ-യുഎഇ സുഹൃദ്ബന്ധം സമാധാനത്തിനും വികസനത്തിനും കരുത്ത്: മന്ത്രി ഷെഖാവത്ത്
മോസ്കോ: മോസ്കോ കത്തീഡ്രല്‍ പള്ളിയില്‍ ശൈഖ് സായിദ് ഗ്രാന്റ് മോസ്ക് സെന്റര്‍ മസ്ജിദിന്റെ മാതൃകയും മൊബൈല്‍ ലൈബ്രറിയും ‘സ്പേസസ് ഓഫ് ലൈറ്റ്’ അവാര്‍ഡ് ഫോട്ടോഗ്രഫികളും പ്രദര്‍ശിപ്പിച്ചു. യുഎഇയുടെ സഹിഷ്ണുത,സഹവര്‍ത്തിത്വം,സാംസ്കാരിക വിനിമയം എന്നീ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആഗോള ആരാധനാലയങ്ങള്ക്കിടയില് അസാധാരണമായ ഉദാഹരണമാണ് ശൈഖ് സായിദ് ഗ്രാന്റ്
മസ്ജിദ്. രാജ്യത്തിന്റെ സാംസ്കാരിക,നാഗരിക പൈതൃകം ലോകമമ്പാടും പ്രചരിപ്പിക്കുന്ന ഗ്രാന്റ് മോസ്ക് സെന്ററിന്റെ ‘ജുസൂര്‍’ പ്രോഗ്രാമിന് കീഴിലുള്ള ‘രണ്ട് തലസ്ഥാനങ്ങളുടെ മിനാരങ്ങള്‍’ കാമ്പയിനിന്റെ ഭാഗമായാണ് പ്രദര്‍ശനമൊരുക്കിയത്.
സെന്റര്‍ ഡയരക്ടര്‍ ജനറല്‍ ഡോ.യൂസുഫ് അല്‍ ഉബൈദലിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രദര്‍ശനോദ്ഘാടനത്തിന് നേതൃത്വം നല്കി. റഷ്യയിലെ യുഎഇ അംബാസഡര്‍ ഡോ.മുഹമ്മദ് അഹമ്മദ് അല്‍ ജാബിര്‍,റഷ്യന്‍ മുഫ്തിയും ഇസ്ലാം മതഭരണ മേധാവിയുമായ ശൈഖ് റാവി ഐനുദ്ദീന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 2012 മുതല്‍, അന്താരാഷ്ട്ര തലത്തില്‍ 21ലധികം പള്ളി മാതൃകകള്‍ ഗ്രാന്റ് മോസ്ക് സെ ന്റര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
മോസ്കോയിലെ യുഎഇ എംബസി, തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഇസ്ലാമിക ലോകത്തെയും മുന്‍നിര മ്യൂസിയങ്ങളിലൊന്നായ ക്വാലാലംപൂരിലെ ഇസ്്ലാമിക് ആര്‍ട്സ് മ്യൂസിയം മലേഷ്യ,ബീജിങ്ങിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് സെന്റര്‍ ഫോര്‍ അറബിക് ലാംഗ്വേജ് ആന്റ് ഇസ്ലാമിക് സ്റ്റഡീസ്, ഖസകിസ്ഥാനിലെ മ്യൂസിയം ഓഫ് പീസ് ആന്റ് റീകണ്‍സിലിയേഷന്‍ എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
യുഎഇ സ്വീകരിച്ചതും ലോകമെമ്പാടും സജീവമായി പ്രചരിപ്പിക്കുന്നതുമായ ‘സ്പേസസ് ഓഫ് ലൈറ്റ്’ ഫോട്ടോഗ്രാഫി അവാര്‍ഡില്‍ നിന്നുള്ള മികച്ച വിജയികളായ ചിത്രങ്ങളുടെ ശേഖരം മൊബൈല്‍ ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ചു. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളിലും സംസ്കാരങ്ങളിലുമുള്ള പ്രൊഫഷണല്‍, അമച്വര്‍ ഫോട്ടോഗ്രാഫര്‍മാരുടെ വിപുലമായ പങ്കാളിത്തം നേടിയ ‘സ്പേസസ് ഓഫ് ലൈറ്റ്’ ഫോട്ടോഗ്രാഫി അവാര്‍ഡില്‍ നിന്ന് തിരഞ്ഞെടുത്ത മികച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ക്രെംലിന് മ്യൂസിയങ്ങള്‍, മ്യൂസിയം ഓഫ് ഓറിയന്റല്‍ ആര്‍ട്ട്,റഷ്യന്‍ നാഷണല്‍ ലൈബ്രറി എന്നിവയുള്‍പ്പെടെ മോസ്കോയിലെ ഏറ്റവും പ്രമുഖ മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും സന്ദര്‍ശിച്ച പ്രതിനിധി സംഘം മോസ്കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡയരക്ടര്‍,റഷ്യന്‍ നാഷണല്‍ ലൈബ്രറി ഡയരക്ടര്‍,ഫണ്ട് ഫോര്‍ സപ്പോര്‍ട്ട് ഓഫ് ഇസ്ലാമിക് കള്‍ച്ചര്‍,സയന്‍സ്,എജ്യൂക്കേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയും നടത്തി.
യുഎഇയിലെ താമസക്കാരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ റഷ്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രധാന സ്ഥലങ്ങളില്‍ ഒന്നാണ് ശൈഖ് സായിദ് ഗ്രാന്റ് മോസ്ക്. ഇതുവരെയായി ഏകദേശം 2,914,000 റഷ്യന്‍ സന്ദര്‍ശകര്‍ ഗ്രാന്‍ഡ് മസ്ജിദിലെത്തിയിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം മാത്രം 293,667 പേരാണ് ഗ്രാന്റ് മോസ്ക് സന്ദര്‍ശിച്ചത്.