
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
അബുദാബി: കപ്പല്‍ മറിഞ്ഞതിനെ തുടര്‍ന്ന് ജീവന് അപകടത്തിലായവരെ രക്ഷിച്ച എയര്‍വിങ് ഉദ്യോഗസ്ഥരെ യുഎഇ അഭ്യന്തര വകുപ്പ് മന്ത്രി ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് ആദരിച്ചു. ഷാര്‍ജയിലെ അല്ഹംരിയ തുറമുഖത്തിനു സമീപമാണ് കപ്പല്‍ മറിഞ്ഞു ഏഷ്യന്‍ വംശജരായ ഒമ്പതുപേര്‍ അപകടത്തില്‍ പെട്ടത്. ദേശീയവും മാനുഷികവുമായ കടമ നിര്‍വഹിക്കുന്നതില്‍ കാണിച്ച ധൈര്യത്തിനും സമര്‍പണത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് സെക്യൂരിറ്റി വിഭാഗത്തിലെ എയര്‍ വിങ് ഡിപ്പാര്‍ട്ട്മെന്റ് അംഗങ്ങളെ യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന് ആദരിച്ചത്. ഏഷ്യക്കാരുടെ ജീവന് രക്ഷപ്പെടുത്തി രക്ഷാപ്രവര്‍ത്തനത്തിനും വ്യോമ തിരച്ചില്‍ പ്രവര്‍ത്തനത്തിനും സംഭാവന നല്കിയ പൈലറ്റുമാര്‍,നാവിഗേറ്റര്‍മാര്‍,എയര്‍ ട്രാഫിക് കണ്ട്രോളര്മാര് എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്ക് പ്രഫഷണല്‍ മികവിന്റെ മെഡലുകള്‍ സമ്മാനിച്ചു. വിമാനങ്ങള്‍ ഉപയോഗിച്ച് കടലില്‍ രക്ഷാപ്രവര്‍ത്തനത്തിലൂടെയും പിന്തുണാ പ്രവര്‍ത്തനങ്ങളിലൂടെയും അവര്‍ വൈദഗ്ധ്യവും കഴിവും പ്രകടിപ്പിച്ചതായി മന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന കാര്യക്ഷമതയോടെയും കൃത്യതയോടെയും സൂക്ഷ്മമായി നടത്തിയ തിരച്ചില്‍,രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ രണ്ട് മണിക്കൂര്‍ നീണ്ട തീവ്രപ്രയത്നത്തലൂടെയാണ് ഒമ്പത് പേരെയും പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുത്തിയത്.