
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
ദുബൈ : 2024ലെ ഗ്രേറ്റ് അറബ് മൈന്‍ഡ്സ് പുരസ്കാര ജേതാക്കളായ ആറ് പ്രതിഭകളെ ഇന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആദരിക്കും. ദുബൈയിലെ ഐക്കണിക് മ്യൂസിയം ഓഫ് ഫ്യൂച്ചറില്‍ നടക്കുന്ന രാജകീയ ചടങ്ങിലാണ് ആദരിക്കുന്നത്. ശാസ്ത്രജ്ഞര്‍,അക്കാദമിക് വിദഗ്ധര്‍,ബുദ്ധിജീവികള്‍,ഗവേഷകര്‍,മന്ത്രിമാര്‍, അംബാസഡര്‍മാര്‍,നയതന്ത്രജ്ഞര്‍,ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രാഫ.ഉസാമ ഖത്തീബ്,ആര്‍ട്ടിസ്റ്റ് ദിയാ അല്അസാവി,പ്രഫ.ഉമര്‍ യാഗി,പ്രഫ.യാസ്മിന് ബെല്കെയ്ഡ്,സഹേല്‍ അല്ഹിയാരി,പ്രഫ. യാസിന് എയ്ത്സഹാലിയ എന്നിവര്‍ക്കാണ് ആദരം.