യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
അബുദാബി: ജൂലൈ 18, യുഎഇ പ്രതിജ്ഞാ ദിനമായി ആചരിക്കുമെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപിച്ചു. യൂണിയന്റെയും യുഎഇ ഭരണാഘടനാ പ്രഖ്യാപനത്തിലും ഒപ്പു വെച്ച ദിവസമായിരുന്നു ജൂലൈ 18. രാജ്യത്തിന്റെ ചരിത്രവും യൂണിയന് സ്ഥാപിക്കുന്നതിനും തുടക്കം കുറിച്ച ദേശീയ ദിവസമാണിതെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രഖ്യാപനത്തില്‍ പറഞ്ഞു.
1971 ലെ ഈ ദിവസം, സ്ഥാപക പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരും ഭരണാധികാരികളും യൂണിയന്റെയും യുഎഇ ഭരണഘടനയുടെയും പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. നമ്മുടെ രാജ്യത്തിന്റെ പേര് പ്രഖ്യാപിക്കുന്നു, യുണൈറ്റഡ് അറബ് എമിറേറ്റ്സ്. ഡിസംബര്‍ 2 ന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി അവര്‍ യൂണിയന്റെ അടിത്തറയിട്ട ചരിത്രപരമായ ദിവസത്തില്‍ ഒത്തുകൂടി. ആ ദിവസമായ ജൂലൈ 18 യൂണിയന് പ്രതിജ്ഞാ ദിനമായി പ്രഖ്യാപിക്കുന്നു. രാജ്യത്തിന്റെ ചരിത്രവും യൂണിയന് സ്ഥാപിക്കുന്നതിനുള്ള അനുഗ്രഹീതമായ യാത്രയും ആഘോഷിക്കുന്നതിനുള്ള ദേശീയ അവസരമാണിതെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. യൂണിയന് ദിനം, പതാക ദിനം, അനുസ്മരണ ദിനം എന്നിവയ്ക്ക് ശേഷം യുഎഇയിലെ നാലാമത്തെ ദേശീയ ആഘോഷ ദിനമായി യൂണിയന് പ്രതിജ്ഞാ ദിനം ആചരിക്കും. രാഷ്ട്ര നിര്‍മ്മാണത്തിനുള്ള യാത്രയില്‍ അടിത്തറയായി നിലകൊള്ളുന്ന അന്തരിച്ച ശൈഖ് സായിദും മറ്റ് ഭരണാധികാരികളും സ്ഥാപിച്ച ദേശീയ മൂല്യങ്ങളും തത്വങ്ങളും പ്രോത്സാഹിപ്പിക്കാനാണ് യൂണിയന് പ്രതിജ്ഞാ ദിനം ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈ ചരിത്രപരമായ ഐക്യം കൈവരിക്കാന്‍ നടത്തിയ ത്യാഗങ്ങളെക്കുറിച്ചും പ്രയത്നങ്ങളെക്കുറിച്ചും യുവാക്കള്‍ക്ക് ഈ ദിനം അവബോധം നല്‍കുമെന്നും പ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ത്തു.