ദീര്‍ഘകാലം ജമാഅത്തെ ഇസ്ലാമിയുമായി ബന്ധം സ്ഥാപിച്ച സിപിഎം ഇപ്പോള്‍ തള്ളിപറയുന്നത് ബിജെപിയെ പ്രീണിപ്പിക്കാന്‍
അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആരംഭിച്ച ‘യുഎഇ ലെബനനൊപ്പം നില്ക്കുന്നു’ കാമ്പയിനിന്റെ ഭാഗമായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ താല്പര്യ പ്രകാരം ലബനനിലേക്ക് 40,000 സ്കൂള്‍ ബാഗുകള്‍ നല്കി. അല്‍ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആര്‍സി) ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് കഴിഞ്ഞ ദിവസം സ്കൂള്‍ ബാഗുകള്‍ നല്‍കിയത്. വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ലെബനനിലെ ജനങ്ങള്‍ക്ക് സഹായം നല്കുന്നതിനുമുള്ള യുഎഇയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി.