
ഫലസ്തീന് ഐക്യദാര്‍ഢ്യം: ഇസ്തംബൂളില്‍ ഇന്ന് പാര്‍ലമെന്ററി പ്രതിനിധി സമ്മേളനം
ദുബൈ: ‘ഏറെ നാളായി നമ്മള് കാത്തിരിക്കുന്ന ഒരാള്‍ ഇതാ നമ്മിലേക്ക് എത്തിയിരിക്കുന്നു… എന്റെ സ്വന്തം നഗരത്തില്‍ നിങ്ങളുടെ മാന്യമായ സാന്നിധ്യത്തിന് വളരെ നന്ദി…ഇന്ന് നമ്മള് യുവ ഐക്കണായ ഫാസയെ സ്വാഗതം ചെയ്യുന്നു. അദ്ദേഹം സ്വര്‍ണഹൃദയമുള്ള മനുഷ്യനാണ്, ആവശ്യമുള്ള ആര്‍ക്കും എപ്പോഴും ആദ്യം സഹായം എത്തിക്കുന്ന ആളാണ്…തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി മുംബൈയിലെത്തിയ യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ പ്രശംസാ വചനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു ഇന്ത്യന്‍ വാണിജ്യ,വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. തലമുറകളുടെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശൈഖ ഹംദാന്റെ സന്ദര്‍ശനത്തെ ‘പ്രതീകാത്മകം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
മുംബൈയില്‍ ദുബൈ ചേംബേഴ്സ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ശൈഖ് ഹംദാനെയും യുഎഇ പ്രതിനിധി സംഘത്തെയും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിസംബോധന ചെയ്തത്. വ്യാപാരം, ഊര്‍ജം,നിക്ഷേപം,ഉത്പാദനം,ലോജിസ്റ്റിക്സ്,സാങ്കേതിക വിദ്യ,ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ശൈഖ് ഹംദാനും ഗോയലും നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇന്ത്യയും യുഎഇയും മറ്റേതൊരു രാഷ്ട്രത്തേക്കാളും ശക്തമായ സാമ്പത്തിക ബന്ധങ്ങളാണ് തുടരുന്നതെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ദൃഢമായ കാഴ്ചപ്പാടാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നത്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധിയും ക്ഷേമവും വര്‍ധിപ്പിക്കുന്ന പ്രതിരോധശേഷിയുള്ളതും ഭാവിയിലേക്കുള്ളതുമായ സമ്പദ്വ്യവസ്ഥകള് രൂപപ്പെടുത്തുന്നതിനുള്ള പൊതുവായ പ്രതിബദ്ധതയിലാണ് തങ്ങളുടെ പങ്കാളിത്തം നിര്‍മിച്ചിരിക്കുന്നത്. സുപ്രധാന മേഖലകളിലുടനീളം സഹകരണം കൂടുതല്‍ ആഴത്തിലാക്കുമ്പോള്‍ ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്കും നവീകരണത്തിനും മികവിനും പുതിയ അവസരങ്ങള്‍ തുറക്കുക മാത്രമല്ല, ഉഭയകക്ഷി സഹകരണത്തിന്റെ വ്യതിരിക്തമായ മാതൃക സൃഷ്ടിക്കാനും സാധിക്കുമെന്ന് ഹംദാന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.