
യുഎഇയില്‍ എമിറേറ്റ്സ് ഐഡി ഡിജിറ്റലാകുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ദുബൈ: യുഎഇ ഉപപ്രധാന മന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ത്യയില്‍ രാജകീയ സ്വീകരണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ശൈഖ് ഹംദാന്‍ ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലും പ്രധാനമന്ത്രിയുടെ വസതിയിലും നല്കിയ സ്വീകരണം രാജ്യത്തിന്റെ പ്രഢിയും പ്രതാപവും വിളിച്ചോതുന്നതായി. തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് ലഭിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് ശൈഖ് ഹംദാന്‍ പ്രധാനമന്ത്രിയോടും ഇന്ത്യയിലെ ജനങ്ങളോടും നന്ദി പറഞ്ഞു.
ശൈഖ് ഹംദാനോടും അദ്ദേഹത്തെ അനുഗമിക്കുന്ന യുഎഇ സംഘത്തോടുമുള്ള ബഹുമാനാര്‍ത്ഥം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചഭക്ഷണ വിരുന്നും സംഘടിപ്പിച്ചു. തുടര്‍ന്ന് നരേന്ദ്രമോദിയും ശൈഖ് ഹംദാനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധത്തെയും ഇരു രാജ്യങ്ങളും പങ്കിടുന്ന പരസ്പര ബഹുമാനത്തെയും നരേന്ദ്രമോദി എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത അരക്കിട്ടുറപ്പിക്കുന്നതായിരുന്നു കൂടിക്കാഴ്ച.
യുഎഇ പ്രതിനിധി സംഘത്തിലുള്ള ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് എയര്‍ലൈന്‍ ആന്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം,കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി,അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹീം അല്‍ ഹാഷിമി,കായിക മന്ത്രി ഡോ.അഹമ്മദ് ബെല്‍ഹൗള്‍ അല്‍ ഫലാസി, സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി,ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിന്‍ ഹാദി അല്‍ ഹുസൈനി,എഐ,ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, വിദൂര ജോലി ആപ്ലിക്കേഷനുകള്‍ എന്നിവയുടെ ചുമതലയുള്ള സഹമന്ത്രി ഉമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഉലാമ എന്നിവരും നരേന്ദ്ര മോദിയുടെ ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്തു.
ദുബൈ ചേംബേഴ്സ് ചെയര്മാന് സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി,ദുബൈ സാമ്പത്തിക,ടൂറിസം വകുപ്പ് ഡയരക്ടര്‍ ജനറല്‍ ഹെലാല്‍ സഈദ് അല്‍മാരി;ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും തുറമുഖ,കസ്റ്റംസ്,ഫ്രീ സോണ്‍ കോര്പ്പറേഷന്(പിസിഎഫ്സി) ചെയര്‍മാനുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം,പ്രതിരോധ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി ലെഫ്.ജനറല്‍ ഇബ്രാഹീം നാസര്‍ അല്‍ അലവി,ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ.അബ്ദുല്‍നാസര്‍ ജമാല്‍ അല്‍ ഷാലി തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരും ശൈഖ് ഹംദാനെ അനുഗമിക്കുന്നുണ്ട്. രണ്ടു ദിവസത്തെ സന്ദര്‍ശനം ഇന്ന് പൂര്‍ത്തിയാക്കി ശൈഖ് ഹംദാന്‍ മടങ്ങും.