
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയിലുണ്ടായ അഗ്നിബാധയില്‍ ജീവന് പൊലിഞ്ഞ നാലംഗ കുടുബത്തിന്റെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രി നാട്ടിലേക്ക് കൊണ്ടു പോയി. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും മറ്റും അന്തിമോപചാരം അര്‍പ്പിക്കുന്നതിന് സബാഹ് ആശുപത്രി മോര്‍ച്ചറിയില്‍ വൈകീട്ട് 3 മണി വരെ മൃത്ദേഹങ്ങള്‍ പൊതുദര്‍ശത്തിന് വെച്ചിരുന്നു. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളി സമൂഹം ഇപ്പോഴും മോചിതരായിട്ടില്ല.
വാതില്‍ മറയത്ത് അവര്‍ മരണം വരിച്ചതറിയാതെ രക്ഷാ പ്രവര്‍ത്തകര്‍. സങ്കടകണ്ണീരില്‍ അബ്ബാസിയ പ്രദേശം. അഞ്ചു നില കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും അപായ വിവരമറിയിച്ച പരിസരവാസികള്‍ അപകടത്തില്‍ പെട്ട കുടുംബം പുറത്തിറങ്ങുമെന്നായിരുന്നു കരുതിയത്. വാതില്‍ തുറന്നെങ്കിലും അവര്‍ വെളിയിലേക്ക് വന്നില്ല. പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. നാട്ടിലെ കോരിച്ചൊരിയുന്ന മഴയുടെ കാലാവസ്ഥയില്‍ നിന്നും കടുത്ത ചൂടനുഭവിക്കുന്ന കുവൈത്തിലേക്ക് വെള്ളിയാഴ്ച്ച വൈകുന്നേരം 4 മണിയോടെയാണ് മാത്യുവും കുടുംബവും തിരിച്ചെത്തിയത്. അയല്‍വാസിയായ സുഹൃത്ത് തയ്യാറാക്കിയ ഭക്ഷണം കഴിച്ച ശേഷം യാത്രാ ക്ഷീണം മൂലമാവാം നേരത്തെ ഉറക്കത്തിലേക്ക് പോയി.
എയര്‍ കണ്ടീഷനിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടില്‍ നിന്നുണ്ടായ തീ പടര്‍ത്തിയ പുക ശ്വസിച്ചാണ് നാലംഗ കുടുംബത്തിന്റെ ദാരുണാന്ത്യമുണ്ടായത്.
ഈ കെട്ടിടത്തിലെ 15 ഓളം ഫ്ളാറ്റിലുള്ള താമസക്കാരെ ഗോവണിപ്പടി വഴി കയറിയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയത്. ഏകദേശം രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. അര്‍ദ്ധ രാത്രിയിലായിരുന്നു സംഭവമെങ്കില്‍ അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുമായിരുന്നുവെന്ന് പരിസര വാസികള്‍ പ്രതികരിച്ചു. രക്ഷാ ശ്രമങ്ങള്‍ക്കിടെ കുഴഞ്ഞു വീണ സ്ത്രീ ആശുപത്രിയില്‍ ചികിത്സ തേടി. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുളയ്ക്കല്‍, ഭാര്യ ലിനി എബ്രഹാം, മക്കളായ ഐറിന് (13),ഐസഖ് (7) എന്നിവര്‍ക്കാണ് സംഭവത്തില്‍ ജീവന് പൊലിഞ്ഞത്. മാത്യു റോയിട്ടര്‍ കമ്പനിയുടെ വിവര സാങ്കേതിക വിഭാഗത്തിലെ ഉദ്യോഗസ്ഥനും, ഭാര്യ ലിനി അദാന്‍ അശുപത്രിയില്‍ സ്റ്റാഫ് നേഴ്സുമാണ്. മക്കള്‍ ഭവന് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. സംഭവം നടന്ന കുവൈത്തിലെ കൊച്ചു കേരളം എന്നറിയപ്പെടുന്ന അബ്ബാസിയ പ്രദേശം ഇപ്പോഴും സംഭവത്തിന്റെ നടുക്കത്തില്‍ നിന്നും മുക്തരായിട്ടില്ല. ജൂണ്‍ മാസം ആദ്യ വാരം മങ്കഫ് പ്രദേശത്ത് ഒരു സ്വകാര്യ കമ്പനിയുടെ താമസ കേന്ദ്രത്തിലുണ്ടായ വന്‍ അഗ്നിബാധ മലയാളികടക്കം 49 പേരുടെ ജീവനെടുത്തിരുന്നു. ഈ മാസം ആദ്യ വാരം ഫര്‍വാനിയയില്‍ ഫ്ലാറ്റിനകത്ത് തീ പടര്‍ന്നതിനെ തുടര്‍ന്ന് ഒരു സിറിയന്‍ നാലംഗ കുടുംബമടക്കം അഞ്ചു പേര്‍ക്കാണ് ജീവന് നഷ്ടമായയത്. ഇപ്പോഴും കുവൈത്തിലെ താപനില 50 ഡിഗ്രിക്ക് മുകളില്‍ തുടരുകയാണ്.
കനത്ത ചൂടില്‍ നിന്ന് രക്ഷ നേടാനുള്ള മുന്നറിയിപ്പുകള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വാരത്തിലും കടുത്ത ചൂടില്‍ നിന്നും സുരക്ഷിതരാവാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും