27 മില്യണ്‍ ഫോളോവേഴ്സ്
കുവൈത്ത് സിറ്റി : ഏതുവിധേനയും കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതിനു വേണ്ടി സിപിഎമ്മിനെ സഹായിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും ശശി തരൂര്‍ എം.പി കുവൈത്തില്‍ പറഞ്ഞു. ഒരാവശ്യവുമില്ലാതെ മലപ്പുറത്തെ രാജ്യവിരുദ്ധമാക്കാനാണ് പിണറായി ശ്രമിച്ചത്. പി.ആര് ഏജന്‍സി വിഷയത്തില്‍ പിണറായിയുടെ നിലപാടുകളും വാക്കുകളും കൂടുതല്‍ ആശയക്കുഴപ്പത്തിലേക്കാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ ശശി തരൂരിന് ഒഐസിസി നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന് കപ്പലപകടത്തില്‍ കാണാതായ മലയാളികളുടെ വിഷയത്തില്‍ എംബസിയുമായി ബന്ധപ്പെട്ട് വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഒഐസിസി പ്രസിഡന്റ് വര്‍ഗീസ് പുതുകുളങ്ങര അധ്യക്ഷനായി.
ഒഐസിസി ഡിജിറ്റല്‍ വിങ് കണ്‍വീനര്‍ ഇഖ്്ബാല്‍ പൂങ്കുന്ന് പ്രസംഗിച്ചു. ബി.എസ് പിള്ള സ്വാഗതവും ബിനു ചെമ്പാലയം നന്ദിയും പറഞ്ഞു.