രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
അബുദാബി : നാടന്‍ പാട്ടിനെ ജനകീയവത്ക്കരിച്ച കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച പ്രഥമ കലാഭവന്‍ മണി സ്മാരക നാടന്‍പാട്ട് മത്സരത്തില്‍ ഷാര്‍ജ യുവകലാസാഹിതി ജേതാക്കളായി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ശക്തി തിയറ്റേഴ്സ് അബുദാബി ഷാബിയ മേഖലയ്ക്കും ഓര്മ ബര്‍ദുബൈ മേഖലയ്ക്കുമാണ്. ആദ്യദിവസം നടന്ന മത്സരത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറ് സംഘങ്ങളില്‍ നിന്നായിരുന്നു രണ്ടാം ദിവസം നടന്ന മത്സരത്തില്‍ നിന്നും ജേതാക്കളെ തിരഞ്ഞെടുത്തത്.
തൃശൂര്‍ ജനനയനയുടെ ഡയറക്ടറും സംഗീത നാടക അക്കാദമി മുന്‍ നിര്‍വാഹക സമിതി അംഗവുമായ അഡ്വ. വി.ഡി പ്രേമപ്രസാദ്,നാടക പ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ദിനേശ് ഏങ്ങൂര് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. പ്രേമപ്രസാദ് ആമുഖപ്രഭാഷണം നടത്തി. ഓരങ്ങളിലേയ്ക്ക് മാറ്റപ്പെട്ട, ആഴങ്ങളിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട നാടന്‍ കലകളെ, നാടന്‍ പാട്ടുകളെ ജനകീയവത്ക്കരിക്കുന്നതിന് വേണ്ടി ഏറെ പരിശ്രമിച്ച കലാഭവന്‍ മണി എന്ന മഹാപ്രതിഭയുടെ പേരില്‍ പ്രവാസി സമൂഹത്തില്‍ നാടന്‍പാട്ട് മത്സരത്തിന് തുടക്കം കുറിച്ചത് ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാടന്‍ പാട്ടുകളും നാടന്‍ കലകളും സമൂഹത്തിന്റെ സ്വാഭാവിക ആവശ്യമെന്ന രീതിയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനങ്ങളില്‍ നിന്ന് രൂപപ്പെട്ട ജനകീയ കലാരൂപമാണ്. അവയെ പരിരക്ഷിച്ചുകൊണ്ടുപോവുക എന്നത് മുന്ഗാമികളോട് ചെയ്യുന്ന കടമയും വരും തലമുറയോട് ചെയ്യുന്ന ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി അധ്യക്ഷനായി.
കലാവിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ വിജയികളെ പ്രഖ്യാപിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, വൈസ് പ്രസിഡന്റ് ശങ്കര്‍,വനിതാവിഭാഗം സെക്രട്ടറി ഗീത ജയചന്ദ്രന്,അസി. കലാവിഭാഗം സെക്രട്ടറി താജുദ്ദീന് എളവള്ളി അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. അസി. ട്രഷറര്‍ അനീഷ് ശ്രീദേവി സ്വാഗതവും ട്രഷറര്‍ വിനോദ് പട്ടം നന്ദിയും പറഞ്ഞു.