കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ: പൊതു ഇടങ്ങളില്‍ അനധികൃതമായി പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി ഷാര്‍ജ ഇലക്ട്രസിറ്റി ആന്റ്് വാട്ടര്‍ അതോറിറ്റി (സേവ)യും ഷാര്‍ജ നഗര സഭയും. പലവിധ ആവശ്യങ്ങള്‍ക്കായി ഡിടിപി പ്രിന്റ്് ചെയ്തും എഴുതിയും ആളുകള്‍ ഒത്തുകൂടുന്ന മേഖലകളില്‍ പതിക്കുന്നവരെ തേടിയെത്തുക വന്‍ പിഴയുടെ ഫോണ്‍ കോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ അനധികൃതമായി പരസ്യം പതിച്ച നിരവധി പേര്‍ക്കാണ് ഉദേ്യാഗസ്ഥര്‍ പിഴയിട്ടത്. സേവയുടെ വിളക്ക് കാലുകള്‍,ട്രാന്‍സ്ഫോമര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയില്‍ പരസ്യം പതിച്ചാല്‍ 3000 ദിര്‍ഹം പിഴ അടക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. റൂമിലെ ഒഴിവ്,പാര്‍ട്ട് ടൈം ജോലി,കാര്‍ ലിഫ്റ്റ്,ട്യൂഷന്,ബേബി കെയര്‍ എന്നീ പരസ്യം പതിക്കുന്ന രീതി കാലങ്ങളായി തുടര്‍ന്ന് വരുന്നു. എന്നാലിത് നിയമ വിരുദ്ധ പ്രവൃത്തിയാണെന്ന് നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ സേവയും പിഴ സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുകയാണ്.
നിയമം ലംഘിക്കുന്നവര്‍ ആയിരം ദിര്‍ഹം പിഴ അടക്കേണ്ടി വരുമെന്നാണ് നഗരഭയുടെ ചട്ടം. സേവയില്‍ 3000 ദിര്‍ഹമും. എങ്കിലും ആളുകള്‍ ഒത്തുകൂടുന്ന ഭാഗങ്ങളില്‍ ചുമരുകളില്‍ ഇത്തരം പരസ്യങ്ങള്‍ സ്ഥാനം പിടിക്കുന്നത് നിര്‍ബാധം തുടരുകയാണ്. അനധികൃത പരസ്യങ്ങളുടെ തോത് കൂടിയതായി നഗരസഭ കണ്ടെത്തിയിരുന്നു. ഇത്തരം പരസ്യങ്ങളില്‍ ബന്ധപ്പെടാനായി നല്കുന്ന ഫോണ്‍ നമ്പറിലേക്ക് ആവശ്യക്കാരെന്ന രീതിയി ല്‍ വിളിച്ചു സംസാരിച്ചു പ്രതിയെ കയ്യോടെ പിടി കൂടുകയാണ് ഉേദ്യാഗസ്ഥര്‍ ചെയ്യുന്നത്. ഇതിനായി വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവരെ നഗരസഭ രംഗത്തിറക്കി. ബെഡ് സ്പൈസിലേക്ക് ആളെ തേടി പരസ്യം പതിച്ച നിരവധി പേരെ തേടി കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭ ജീവനക്കാരുടെ വിളിയെ ത്തിയി രുന്നു. ഫോണി ല്‍ സംസാരിച്ച പ്രകാരം ‘ആവശ്യക്കാരന്’കൃത്യ സമയത്ത് റൂമിലെ ബെഡ് സ്പൈസ് കാണാനെത്തുന്നു. സാധാരണ പോലെ കിടപ്പ് മുറി പരിശോധിക്കുകയും ചെയ്തു. പിന്നീട് കുശലാന്വേഷണത്തിനു ശേഷം നഗരസഭ ഉദ്യോഗസ്ഥനാണെന്ന് വെളിപ്പെടുത്തുന്നതോടെയാണ് റൂം ഉടമക്ക് വെട്ടിലായ വിവരം മനസ്സിലാവുന്നത്. ഇങ്ങിനെ പിടിക്കപ്പെട്ടവര്‍ക്ക് പിഴ ചുമത്തുന്നു, പുറമെ താക്കീതും.
വ്യവസായ മേഖല ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപമുള്ള നഗര സഭ സേവന കേന്ദ്രത്തില്‍ എത്തിയാണ് പിഴ സംഖ്യ അടക്കേണ്ടത്. പ്രധാന വ്യാപാര മേഖലകളിലെ കെട്ടിടങ്ങളുടെ ചുമരുകള്‍, സബ്വേകള്‍, വിളക്ക് കാലുകള്‍, പാര്‍ക്കുകളുടെ ഗെയ്റ്റുകള്‍, ടെലഫോണ്‍ ബൂത്തുകള്‍ തുടങ്ങിയിവിടങ്ങളിലെല്ലാം ഇങ്ങിനെ അനധികൃത പരസ്യം പതിക്കുന്നത് നഗര സൗന്ദര്യത്തെ ബാധിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.