
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്ജ : ഷാര്ജ കെഎംസിസി കുറ്റിയാടി മണ്ഡലം കമ്മിറ്റി ഇന്ത്യന് റിപബ്ലിക് ദിനാഘോഷ ഭാഗമായി വോളിബോള് ടൂര്ണമെന്റ് ‘വോളി മേള’ സംഘടിപ്പിക്കുന്നു. ജനുവരി 26ന് ദുബൈ ഗര്ഹൂദിലെ നിംസ് ഇന്ഡോര് സ്റ്റേഡിയത്തില് നടക്കുന്ന ‘വോളി മേള’യില് യുഎഇയിലെ പ്രമുഖ ടീമുകള് മത്സരിക്കും. വോളി മേളയുടെ ബ്രോഷര് പ്രകാശനം ഷാര്ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി കെഎംസിസി മണ്ഡലം ജനറല് സെക്രട്ടറി ശരീഫ് തിരുവള്ളൂരിന് നല്കി നിര്വഹിച്ചു. ചടങ്ങില് കെഎംസിസി സംസ്ഥാന ജനറല് സെക്രട്ടറി മുജീബ് തൃകണാപുരം,ട്രഷറര് കെ.അബ്ദുറഹ്മാന് മാസ്റ്റര്, കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഫൈസല് കൊടശ്ശേരി,ജനറല് സെക്രട്ടറി അലി വടയം,ട്രഷറര് അഷറഫ് അത്തോളി,വൈസ് പ്രസിഡന്റ് സികെ കുഞ്ഞബ്ദുല്ല, റിയാസ് കാന്തപുരം പങ്കെടുത്തു.