കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
ഷാര്ജ : ഷാര്ജ കെഎംസിസി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തൃശൂര് ഫെസ്റ്റ് 2കെ 25 വിളംബരത്തിന്റെ ഭാഗമായി നടത്തുന്ന സ്കേറ്റിങ് ട്രെയിനിങ് പോസ്റ്റര് പ്രകാശനം ചെയ്തു. ഷാര്ജയിലെ ഐസ് റിങ് അല് ഷാബ് വില്ലേജില് ഇന്ന് ഉച്ചക്ക് 12 മണിക്കാണ് അവധിക്കാല വിന്റര് ക്യാമ്പ്. ഷാര്ജ കെഎംസിസി തൃശ്ശൂര് ജില്ലാ പ്രസിഡന്റ് അബ്ദുല് ഖാദര് ചക്കനാത്ത് ഗായകനും പ്രഭാഷകനുമായ നവാസ് പാലേരിക്ക് കൈമാറി പോസ്റ്റര് പ്രകാശനം നിര്വഹിച്ചു.
മണ്ഡലം കെഎംസിസി പ്രസിഡന്റ് ഖാദര് മോന് പുതുശ്ശേരി, സെക്രട്ടറി ഹബീബ് ഇസ്മായീല്,തൃശൂര് ജില്ലാ സെക്രട്ടറി നസ്റുദ്ദീന് കൈപ്പമംഗലം,വൈസ് പ്രസിഡന്റ് അബ്ദുല് വഹാബ് കടവില്,ട്രഷറര് മുഹ്സിന് നാട്ടിക,ഷഹീന് നവാസ്,മണ്ഡലം നേതാക്കളായ ശരീഫ് നാട്ടിക,മുഈനുദ്ദീന് വലപ്പാട്,ശിഹാബ് കടവില്,നൗഫര് പികെ,നൗഷാദ് നാട്ടിക നേതൃത്വം നല്കി. അഞ്ചു വയസിനു മുകളിലുള്ളവര്ക്ക് രണ്ടു മണിക്കൂര് ദൈര്ഘ്യമുള്ള സ്കേറ്റിങ് ട്രൈനിങ്ങില് പങ്കെടുക്കാം.