കേരളത്തിൽ സിപിഎമ്മും സംഘപരിവാറും തമ്മിൽ വ്യത്യാസമില്ല
ഷാര്‍ജ : ഷാര്‍ജ കെഎംസിസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷ പരിപാടികള്‍ക്ക് പ്രൗഢ സമാപ്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്്്ലിംലീഗ് സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും നൂറുക്കണക്കിന് പ്രവര്‍ത്തകരും പങ്കെടുത്തു. യുഎഇ-ഇന്ത്യ സുഹൃദ്ബന്ധം വരച്ചുകാട്ടുന്നതും സാംസ്കാരിക പൈതൃകമുണര്ത്തുന്നതുമായ പരിപാടികള്‍ ആഘോഷത്തെ ശ്രദ്ധേയമാക്കി. യുഎഇയുടെ 53ാമത് ദേശീയദിനം ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി ഒരു മാസം നീണ്ടുനിന്ന പരിപാടികളാണ് ഷാര്‍ജ കെഎംസിസിയും വിവിധ ജില്ല മണ്ഡലം കമ്മിറ്റികളും ഒരുക്കിയത്.
സമാപന സാംസ്കാരിക സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. യുഎഇയുടെ പിറവി ദിനം ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്കും ഏറെ ആഹ്ലാദം പകരുന്ന സുദിനമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പരസ്പര ആദരവിലും വിശ്വാസത്തിലും ദൃഢപ്പെട്ടതാണ്. തലമുറകള്‍ക്ക് ആശ്വാസമൊരുക്കിയ യുഎഇ ഭരണാധികാരികളോടും ജനതയോടുമുള്ള കടമ നിര്‍വഹിക്കലാണ് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് പരിപാടികളെന്നും ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. ഷാര്‍ജ കെഎംസിസി പ്രസിഡന്റ്് ഹാശിം നൂഞ്ഞേരി അധ്യക്ഷനായി. ഡല്‍ഹി കെഎംസിസി പ്രസിഡന്റും രാജ്യസഭാംഗവുമായ അഡ്വ.ഹാരിസ് ബീരാന് എംപി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ.കെകെ ആബിദ് ഹുസൈന് തങ്ങള്‍ എഎല്‍എ സ്നേഹ സന്ദേശം നല്കി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാര്‍ജ കെഎംസിസി ഏര്‍പ്പെടുത്തിയ ‘ഹൈദര്‍ അലി തങ്ങള്‍ എജ്യുക്കേഷന്‍ വിഷണറി അവാര്‍ഡ്’ നജീബ് കാന്തപുരം എംഎല്‍എക്ക് അഡ്വ.ഹാരിസ് ബീരാന് എംപി സമ്മാനിച്ചു. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര ഹൈദരലി തങ്ങളെ അനുസ്മരിച്ചും നജീബ് കാന്തപുരത്തെ പരിചയപ്പെടുത്തിയും പ്രസംഗിച്ചു.
പികെ അന്‍വര്‍ നഹ ഈദ് അല്‍ ഇത്തിഹാദ് സന്ദേശം നല്കി. ഫാത്തിമ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും ഷാര്‍ജ കെഎംസിസി ചീഫ് പാട്രണുമായ ഡോ. കെപി ഹുസൈന് ഉമ്മര്‍ പാണ്ടികശാല ഉപഹാരം നല്കി. സുബൈര്‍ മസാക്കീന്‍,സിദ്ദീഖ് സോണ ഗോള്‍ഡ്,സാബു യൂനുസ് അല്‍ റവാബി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ആബിദ് ഹുസൈന് തങ്ങള്‍ എംഎല്‍എ,നജീബ് കാന്തപുരം എംഎല്‍എ, ഹാശിം നൂഞ്ഞേരി എന്നിവര്‍ സമര്‍പ്പിച്ചു. ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍,ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ജോ.ജനറല്‍ സെക്രട്ടറി ജിബി ബേബി,ഷാര്‍ജ കെഎംസിസി വനിത വിങ് പ്രസിഡന്റ് ഫെബിന ടീച്ചര്‍ പ്രസംഗിച്ചു. ഷാര്‍ജ കെഎംസിസി ഫാമിലി കെയര്‍ സ്കീമില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത പ്രതിനിധിക്കുള്ള കെടികെ മൂസ മെമ്മോറിയല്‍ അവാര്‍ഡ് ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം മുഹമ്മദ് മണിയനൊടിക്ക് നല്കി. ഈദ് ഇല് ഇത്തിഹാദ് പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോള്‍,ചെസ് ടൂര്‍ണമെന്റുകളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. കബീര്‍ ചാന്നാങ്കര,അബ്ദുല്ല ചേലേരി, സൈദ് മുഹമ്മദ്,ത്വയ്യിബ് ചേറ്റുവ, നസീര്‍ കുനിയി ല്‍,ഫസല്‍ തലശ്ശേരി,കെഎസ് ഷാനവാസ്, ഫൈസല്‍ അഷ്ഫാഖ് നേതൃത്വം നല്കി. കണ്ണൂര്‍ മമ്മാലി, ആബിദ് കണ്ണൂര്‍ എന്നിവര്‍ നയിച്ച ഇശല്‍ ഇമാറാത്ത് ഹൃദ്യമായി.