കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ഷാര്‍ജ : ഷാര്‍ജ കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഈദ് അല്‍ ഇത്തിഹാദ് ആഘോഷ പരിപാടികള്‍ക്ക് ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത താരങ്ങളെ ഉള്‍പ്പെടുത്തി നടന്ന ചെസ് ടൂര്‍ണമെന്റോടെ തുടക്കം കുറിച്ചു. ഷാര്‍ജ കെഎംസിസി ഹാളില്‍ നടന്ന ടൂര്‍ണമെന്റിലെ സീനിയര്‍ വിഭാഗത്തില്‍ തൃശൂര്‍ താരം ഷഫീഖിനെ പരാജയപ്പെടുത്തി മലപ്പുറത്തെ മുഹമ്മദ് അഷ്റഫ് ജേതാവായി. ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് നജാഹ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. മുഹമ്മദ് ഫഹീം തൃശൂരിനാണ് രണ്ടാം സ്ഥാനം. വനിതാ വിഭാഗത്തില്‍ ഫദ്വ മലപ്പുറമാണ് ജേതാവ്. രണ്ടാം സ്ഥാനം സമീറ കണ്ണൂര്‍ നേടി. ഉദ്ഘാടന ചടങ്ങില്‍ മുഹമ്മദ് ഫഹീം ഖിറാഅത്ത് നടത്തി. സ്പോര്‍ട്സ് കമ്മിറ്റി ചെയര്മാന് കെഎസ് ഷാനവാസ് അധ്യക്ഷനായി. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ കെ അബ്ദുറഹ്മാന് മാസ്റ്റര്‍,വൈസ് പ്രസിഡന്റുമാരായ കബീര്‍ ചാന്നാങ്കര,സൈദ് മുഹമ്മദ് പ്രസംഗിച്ചു. സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ റിയാസ് കാന്തപുരം സ്വാഗതവും അഷ്റഫ് വെട്ടം നന്ദിയും പറഞ്ഞു. സ്പോര്‍ട്സ് കമ്മിറ്റി അംഗങ്ങളായ ഫര്‍ഷാദ് ഒതുക്കുങ്ങല്‍,സി ഷകീര്‍,ഖാദര്‍ പിഎം,ഷമീല്‍,ഇസ്മായില്‍ എന്‍,അനീസ് അഴിക്കോട് നേതൃത്വം നല്കി. ഈദ് അല്‍ ഇത്തിഹാദ് ആഘോഷത്തിന്റെ രണ്ടാംഘട്ടമായി ഡിസംബര്‍ രണ്ടിന് സ്കൈലൈന്‍ കോളജ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നടക്കും. ഡിസംബര്‍ ഏഴിന് വൈകുന്നേരം ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനം നടക്കും.