ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ഷാര്‍ജ : കെഎംസിസി ബാലുശ്ശേരി മണ്ഡലം ‘ഷമല്‍’ കുടുംബ സംഗമം സിസണ് 4 ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 6 വരെ നടന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ ഇനം മത്സരങ്ങള്‍ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സ്വര്‍ണ നാണയമുള്‍പ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് റിയാസ് കാന്തപുരം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സാദിഖ് ബാലുശ്ശേരി സ്വാഗതം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയുടെ നോമ്പ് തുറയിലേക്ക് എല്ലാവര്‍ഷവും ഫ്രൂട്ട്സ് എത്തിച്ചുനല്‍കുന്ന ബെറി മൗണ്ട് പ്രതിനിധിയെ മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ ഹെഡ് എംസിഎ നാസര്‍ മൊമന്റോ നല്കി ആദരിച്ചു.
കെഎംസിസി സംസ്ഥാന ജനറല്‍ സിക്രട്ടറി മുജിബ് തൃക്കണാപുരം,ട്രഷറര്‍ അബ്ദുറഹ്മാന് മാസ്റ്റര്‍,സെക്രട്ടറി ഷാനവാസ്,ഖത്തര്‍ കെഎംസിസി ബിസിനസ് ഫോറം ചെയര്മാന് ഷബീര്‍ ഷംനാസ്,കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ഫൈസല്‍ കൊടശ്ശേരി,ജനറല്‍ സെക്രട്ടറി അലി വടയം,ട്രഷറര്‍ അഷ്റഫ് അത്തോളി,സെക്രട്ടറി ഷെരീഫ് പി കെ,റിയാസ് കാട്ടില്‍പീടിക,സികെ കുഞ്ഞബ്ദുല്ല,കാട്ടില്‍ ഇസ്മയീല്‍, അബൂബക്കര്‍,സജിഹാസ്,ഇസ്മായില്‍ നാരിങ്ങോളി,ജില്ലാ നേതാകളായ അബ്ദുല്‍ഖാദര്‍ ചേക്കനാത്ത്,റിയാസ് നടക്കല്‍,മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി,നിസാര്‍ ക്രോം വെ ല്‍, ഷാഫി ക്രെസന്റ് ട്രാവല്‍, മണ്ഡലം ഭാരവാഹികളായ ഷംനാദ്,ഗഫൂര്‍,നദീര്‍,ഷംസീര്‍,അലി,നബീല്‍,അജ്സി,ലത്തീഫ്,ജില്ലാ വനിതാ കെഎംസിസി നേതാക്കളായ സൈനബ മല്ലിശ്ശേരി,സജ്ന ഫൈസല്‍, താജുന്നീസ നൗഷാദ്,മഷിത റസാഖ്,മണ്ഡലം നേതാക്കളായ റാഷിദ മര്‍വ,റാഷിദ ജാഫര്‍,സജ്ന ആഷിഖ് പ്രസംഗിച്ചു. മണ്ഡലം ട്രഷറര്‍ റസാഖ് എരമംഗലം നന്ദി പറഞ്ഞു.