
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഷാര്‍ജ: ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ പത്തൊമ്പതാം ദിനം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ആയിരങ്ങള്‍ നോമ്പു തുറന്നു. സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷാജഹാന് കല്ലറ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി റിസ മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു. സിസി മൊയ്ദു ഖിറാഅത്ത് നടത്തി. പ്രമുഖ വാഗ്മി സിദ്ധീഖ് അല്‍ ഖാസിമി വിതുര റമസാന്‍ സന്ദേശം നല്കി. വിശുദ്ധ റമസാനിലെ ഇനിയുള്ള ദിനങ്ങളില്‍ ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ടതയുള്ള ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിക്കണമെന്നും കൂടുതല്‍ പ്രാര്‍ത്ഥനകളിലും ഇബാദത്തുകളിലും മുഴുകണമെന്നും അദ്ദേഹം ഉണര്‍ത്തി.
അതിഥികളായി ഷാര്‍ജ ഇന്‍കാസ് നേതാക്കള്‍ പങ്കെടുത്തു. കെഎംസിസി സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്മാന് മാസ്റ്റര്‍,വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര,ഇന്‍കാസ് പ്രതിനിധികളായ അഡ്വ.വൈഎ റഹീം,ബാലകൃഷ്ണന് തച്ചങ്ങാട്,ശ്രീനാഥ് കാടഞ്ചേരി,ജാബിര്‍,നവാസ്,അഡ്വ.സന്തോഷ് നായര്‍,ഷാഹുല്‍ ഹമീദ്,മുഹമ്മദ് റിനീഷ് പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലാ മുന്‍ പ്രസിഡന്റ് അര്‍ഷാദ് അബ്ദുല്‍ റഷീദ്,നസീര്‍ കണിയാപുരം നേതൃത്വംനല്കി. ഇഫ്താര്‍ ടെന്റില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാം നോമ്പുതുറയാണിത്.