
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ: റമസാന്‍ പതിനേഴിന്റെ ചരിത്രത്തിലെ ബദര്‍ യുദ്ധവും കേരളത്തില്‍ അറബിഭാഷക്കെതിരെ നടന്ന ഗൂഢനീക്കത്തെ തകര്‍ത്ത മുസ്ലിംലീഗിന്റെ ഭാഷാ സമരവും ഓര്‍ത്തെടുത്ത് ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ അനുസ്മരണ സംഗമം. റമസാന്‍ പതിനേഴിന് മലപ്പുറം ജില്ലാ ഷാര്‍ജ കെഎംസിസി കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ ഇഫ്താര്‍ ടെന്റില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമമാണ് പോരാട്ട ചരിത്രങ്ങളുടെ തുടക്കുന്ന ഓര്‍മകളിലേക്ക് സദസ്സിനെ കൊണ്ടുപോയത്. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയത് കൊണ്ടാണ് മുസ്ലിംലീഗ് എംഎസ്എഫിനെയും അധ്യാപക സംഘടനയെയും സമര പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്തി സമരം മുസ്ലിംലീഗ് ഏറ്റെടുത്തതെന്ന് ഭാഷാ സമര അനുസ്മരണത്തില്‍ നേതാക്കള്‍ ഓര്‍മിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഹംസ തിരുന്നാവായ അധ്യക്ഷനായി. സിസി മൊയ്ദു ഖിറാഅത്ത് നടത്തി. സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി റിയാസ് നടക്കല്‍ സ്വാഗതം പറഞ്ഞു. ദുബൈ കെഎംസിസി സെക്രട്ടറി പിവി നാസര്‍ ഭാഷാസമര അനുസ്മരണ പ്രഭാഷണം നടത്തി. മുബഷിര്‍ ഫൈസി ബദര്‍ അനുസ്മരണ പ്രസംഗവും പ്രാര്‍ത്ഥനയും നടത്തി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം,ദുബൈ കെഎംസിസി വൈസ് പ്രസിഡന്റ് ചെമ്മുക്കന്‍ യാഹു മോന്,റിനും ഹോള്‍ഡിങ്ങ് എംഡി പിടിഎ മുനീര്‍,മജീദ് കാഞ്ഞീരക്കോല്,ടിവി നസീര്‍, ലപ്പുറം ജില്ലാ വനിതാ കെഎംസിസി ഭാരവാഹികളായ ജസീന ടീച്ചര്‍,ഫൈറൂസ,വഹിദ മായ്യേരി പ്രസംഗിച്ചു. ജില്ലാ ട്രഷറര്‍ അക്ബര്‍ ചെറുമുക്ക് നന്ദി പറഞ്ഞു. അനുസ്മരണ പരിപാടിക്കും ഇഫ്താര്‍ സംഗമത്തിനും ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്കി.