
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
ഷാര്‍ജ: റമസാന്‍ പതിനാറാം ദിനത്തില്‍ ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി നോമ്പുതുറ സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ 1350ലധികം പേര് പങ്കെടുത്ത ഇഫ്താര്‍ സംഗമം കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ മണ്ഡലം പ്രസിഡന്റ് കെഎംപി അബ്ദുസ്സലാം അധ്യക്ഷനായി. കണ്ണൂര്‍ ജില്ലാ ട്രഷറര്‍ മുഹമ്മദ് മാട്ടുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര,കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി സഗീര്‍ ഇരിക്കൂര്‍,മണ്ഡലം ജനറല്‍ സെക്രട്ടറി റാഷിദ് ഇരിക്കൂര്‍,ഖാലിദ് റഹ്മാന്,അതിഥികളായ ഷിഫാ അല്‍ ജസീറ ക്ലിനിക് എംഡി താരിഖ് അബ്ദുല്‍ അസീസ്,ഹനീഫ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി ജലീല്‍ സ്വാഗതം പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ മണ്ഡലം കെഎംസിസി പ്രമുഖ പ്രസംഗകന് അന്‍സാര്‍ നന്മണ്ടയുടെ പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമം ബഷീര്‍ ഇരിക്കൂര്‍,മറ്റു മണ്ഡലം ഭാരവാഹികള്നേതൃത്വംനല്കി.