
മ്യാന്മറിന് യുഎഇയുടെ മാനുഷിക സഹായം
ഷാര്‍ജ: വിശുദ്ധ റമസാനിലെ മുഴുവന്‍ ദിനങ്ങളിലും ഷാര്‍ജ കെഎംസിസി ഒരുക്കുന്ന ഇഫ്താര്‍ ടെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമായി. ടെന്റിലെത്തുന്ന നോമ്പുകാര്‍ക്ക് യാതൊരു പ്രയാസവുമില്ലാതെ ഇഫ്താറിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. ഇഫ്താര്‍ ടെന്റ് ബ്രോഷര്‍ പ്രകാശനം യുഎഇ കെഎംസിസി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റുമായ നിസാര്‍ തളങ്കര നിര്‍വഹിച്ചു. ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ കബീര്‍ ചാന്നാങ്കര,ത്വയ്യിബ് ചേറ്റുവ,നസീര്‍ കുനിയില്‍,ഫസല്‍ തലശ്ശേരി,സിബി കരീം,കെഎസ് ഷാനവാസ് പ്രസംഗിച്ചു.