
ആഗോള ഊര്‍ജ സുരക്ഷ ശക്തിപ്പെടുത്താന്‍ യുഎഇ പ്രതിജ്ഞാബദ്ധം: ശൈഖ് മുഹമ്മദ്
ഷാര്‍ജ: ഇത്തവണയും വിശുദ്ധ റമസാനില്‍ ഷാര്‍ജ കെഎംസിസി ഇഫ്താര്‍ ടെന്റ് ഒരുക്കുന്നു. ദിവസവും രണ്ടായിരത്തോളം പേര്‍ക്ക് ഒന്നിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യമാണ് ഷാര്‍ജ കെഎംസിസി ഒരുക്കുന്നത്. റോള അല്‍ ഗുവൈര്‍ ഏരിയയില്‍ എന്‍എംഎസി റോയല്‍ ഹോസ്പിറ്റലിന് സമീപം ഇത് അഞ്ചാം വര്‍ഷമാണ് ഷാര്‍ജ കെഎംസിസി സമൂഹ നോമ്പ് തുറ കൂടാരം തയാറാക്കുന്നത്. മുപ്പത് ദിനം കൊണ്ട് അര ലക്ഷത്തിലധികം നോമ്പുകാര്‍ക്ക് ഇവിടെ ഇഫ്താര്‍ വിഭവങ്ങള്‍ വിളമ്പും. വിവിധ ദിവസങ്ങളില്‍ അറബ് വിശിഷ്ട വ്യക്തികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ നോമ്പ് തുറ ടെന്റിലെത്തും. ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ഷാര്‍ജ കെഎംസിസി പ്രസിഡന്റ് ഹാശിം നൂഞ്ഞേരി അധ്യക്ഷനായി. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷററും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡന്റുമായ നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെഎംസിസി ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം സ്വാഗതവും ട്രഷറര്‍ കെ.അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് കബീര്‍ ചാന്നാങ്കര,സെക്രട്ടറിമാരായ നസീര്‍ കുനിയില്‍,ഷാനവാസ് കെഎസ്,ഫസല്‍ തലശ്ശേരി,സിബി കരീം പ്രസംഗിച്ചു.
മികച്ച രീതിയിലും ഉന്നത നിലവാരത്തിലുമുള്ള ഭക്ഷണവും പഴവര്‍ഗങ്ങളും ശീതള പാനീയങ്ങളും ഉള്‍പ്പെടെ എല്ല വിഭവങ്ങളും നല്കി നോമ്പുകാരെ വിരുന്നൂട്ടുന്നതിന് ശക്തമായ വളണ്ടിയര്‍ വിങ്ങും മുഴുവന്‍ ദിവസങ്ങളിലും സജീവമായുണ്ടാകും.