ഷാര്‍ജയില്‍ പൊലീസ്,സുരക്ഷാ പുഃനസംഘടനക്ക് ഉത്തരവ്
കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി അഹല്യ ഹോസ്പിറ്റലുമായി സഹകരിച്ച് ഷാര്‍ജയിലെ കെഎംസിസി അംഗങ്ങള്‍ക്കായി ‘വീ കെയര്‍’ ആരോഗ്യ പദ്ധതി ഒരുക്കി. പദ്ധതിയുടെ ഉദ്ഘാടനം യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കരക്ക് വീ കെയര്‍ കാര്‍ഡ് കൈമാറി അഹല്യ പ്രതിനിധി നിര്‍വഹിച്ചു. വി കെയര്‍ കാര്‍ഡിലൂടെ യുഎഇയിലെ അഹല്യ ഹോസ്പിറ്റല്‍,ക്ലിനിക്, ഫാര്‍മസികളില്‍ പ്രത്യേക ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കും. ഷാര്‍ജയിലെ കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയാണ് കാസര്‍കോട് മണ്ഡലം കെഎംസിസി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെ ന്നും നേതാക്കള്‍ അറിയിച്ചു. മണ്ഡലം പ്രസിഡന്റ് മഹമൂദ് എരിയാല്‍,ജനറല്‍ സെക്രട്ടറി റിയാസ് ചെര്‍ക്കള,ട്രഷറര്‍ ജലീല്‍ തളങ്കര,ജില്ല ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍, വൈസ് പ്രസിഡന്റ് ശരീഫ് പൈക്ക,മാഹിന്‍ ബാതിഷാ, സെക്രട്ടറി ഷാഫി കുന്നില്‍,മണ്ഡലം വൈസ് പ്രസിഡന്റ് ശരീഫ് എംഎസ് പൈക,മുജീബ് ചൂരി,സെക്രട്ടറി ബഷീര്‍ കാനക്കോട്,ഫാറൂഖ് ബെള്ളൂറഡുക്ക പങ്കെടുത്തു.