കസാനക്കോട്ട പ്രവാസി സംഗമം സമാപിച്ചു
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ ഷാര്‍ജ ബുക് ഫെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ബഹുജന സംഗമവും ടീന്‍സ് മീറ്റും പ്രൗഢമായി. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് വായനക്കാരും കുടുംബങ്ങളും വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തു. ബുക് ഫെയര്‍ വേദിയായ എക്സ്പോ സെന്ററിലെ ഓഡിറ്റോറിയത്തില്‍ നിറഞ്ഞുകവിഞ്ഞ സദസ് ബഹുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
‘ബന്ധങ്ങളുടെ പവിത്രത’ എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മി അന്‍സാര്‍ നന്മണ്ട പ്രഭാഷണം നടത്തി. വൈവിധ്യങ്ങളാല്‍ വിസ്മയമായ ഷാര്‍ജ ബുക്ഫെയറില് പങ്കാളികളായ മലയാളികള്‍ക്ക് പ്രഭാഷണം നവ്യാനുഭവമായി. ടീന്‍സ് മീറ്റില്‍ പ്രമുഖ മോട്ടിവേറ്റര്‍ ശൈഖ് അയാസ് ഹൗസീ വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും സംവദിച്ചു. ടീന്‍സ് പാനല്‍ ഡിസ്കഷനില്‍ മുഹമ്മദ് ഇര്ഫാന്,മുഅദബ് അബ്ദുല്‍ ജലീല്‍,ആദില്‍ ഇഷാന്,അയ്യാന്‍ സഹീര്‍,ഇബ്രാഹിം ബിന്‍ ഷഹീല്‍,സമീഹ കാമില്‍ ഖാന് പങ്കെടുത്തു.
ക്വിസ് മത്സരത്തില്‍ യഥാക്രമം സമീഹ കാമില്‍ ഖാന്,ഷെഹ്നാസ് കെകെ,റുഖയ എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. അബ്ദുല്‍ വാരിസ് ഖുര്‍ആന്‍ പാരായണം നടത്തി. ബുക്ഫെയര്‍ എക്സ്റ്റേണല്‍ അഫയേഴ്സ് ഡയരക്ടര്‍ സി. മോഹന്‍കുമാര്‍,അബ്ദുസ്സലാം മോങ്ങം,അബ്ദുല്‍ ഹസീബ് മദനി,മുജീബ് എക്സെല്‍,ബാസിം അബ്ദുല്‍ നസീര്‍ പ്രസംഗിച്ചു. യുഎഇ ഇസ്്ലാഹി സെന്റര്‍ പ്രസിഡന്റ് എപി അബ്ദുസ്സമദ്,ജനറല്‍ സിക്രട്ടറി പിഎ ഹുസൈന് ഫുജൈറ,ഹുസൈന് കക്കാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു.