
ഷാര്ജ ചില്ഡ്രന്സ് റീഡിങ് ഫെസ്റ്റിവല് ഏപ്രില് 23 മുതല്
ഷാര്ജ : കണ്കുളിര്മയേകുന്ന കണ്ണൂര് ഗാഥയുമായി ഷാര്ജ കെഎംസിസി കണ്ണൂര് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കണ്ണൂര് ഫെസ്റ്റ് 2കെ25’ ഫെബ്രവരി 15ന് നടക്കും. ഫെസ്റ്റിന്റെ ബ്രോഷര് പ്രകാശനം കെഎംസിസി സംസ്ഥാന പ്രസിഡന്റ്് ഹാശിം നൂഞ്ഞേരി,ജില്ലാ പ്രസിഡന്റ് അഷ്റഫ് പൊയില് എന്നിവര് ചേര്ന്ന് മസാക്കീന് ഗ്രൂപ്പ് മാനേജിങ് ഡയരക്ടര് പികെ സുബൈറിന് നല്കി നിര്വ്വഹിച്ചു. കണ്ണൂരിന്റെ തനതായ കലാ,സാംസ്കാരിക വൈവിധ്യങ്ങളും ലോകമറിഞ്ഞ കണ്ണൂരിന്റെ രുചിപ്പെരുമയും ഫാമിലി മീറ്റ്,കായിക,വിനോദ മേളകളും ആസ്വദിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ഷാര്ജയിലെ കണ്ണൂരുകാരുടെ ഏറ്റവും വലിയ ഒത്തുചേരലിന് വേദിയൊരുക്കുകയാണ് കണ്ണൂര് ഫെസ്റ്റിലൂടെ കണ്ണൂര് ജില്ലാ കെഎംസിസി. ഫെബ്രുവരി 15ന് ഷാര്ജ ഇന്ത്യന് അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില് നടക്കുന്ന ഫെസ്റ്റിന് മുന്നോടിയായി ജില്ലക്ക് കീഴിലുള്ള വിവിധ മണ്ഡലങ്ങളെ പങ്കെടുപ്പിച്ച് കായിക മത്സരങ്ങളും സംഘടിപ്പിക്കും.
ബ്രോഷര് പ്രകാശന ചടങ്ങില് ജില്ലാ പ്രസിഡന്റ് അഷ്റഫ് പൊയില് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുജീബ് തൃക്കണാപുരം,മുന് സംസ്ഥാന സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി,കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര് പികെ അലി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷഹീര് കെപി സ്വാഗതവും മുഹമ്മദ് മാട്ടുമ്മല് നന്ദിയും പറഞ്ഞു. കെഎംസിസി സംസ്ഥാന,ജില്ലാ,മണ്ഡലം,വനിതാ വിങ് നേതാക്കര്,മറ്റു സാമൂഹിക, സാംസ്കാരിക,വാണിജ്യ രംഗത്തെ പ്രമുഖര് പങ്കെടുത്തു. സദസിനെ കുളിരണിയിച്ച് പ്രമുഖ ഗസല് ഗായകന് സുല്ത്താന് പാഷയും സംഘവും അവതരിപ്പിച്ച ഗസല് സന്ധ്യയും അരങ്ങേറി.