മാപ്പിളപ്പാട്ട് മത്സര വിജയികളെ ആദരിച്ചു
ഷാര്‍ജ : 46ാമത് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കായിക മേള ഷാര്‍ജ വാണ്ടററേര്സ് ക്ലബ് മൈതാനിയില്‍ നടന്നു.ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റും കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ പ്രകടനങ്ങളും കായികമേളയുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി അരങ്ങേറി. മുഖ്യാതിഥിയായ എമിരേറ്റ്സ് ക്രിക്കറ്റ് വുമണ്‍സ് ടീം മുന്‍ ക്യാപ്റ്റന്‍ ചയ മുഗള്‍ കായികമേളയുടെ ലോഗോ പ്രകാശനം ചെയ്തു. അസോസിയേഷന് ജോയിന്റ് ജനറല്‍ സെക്രട്ടറി ജിബി ബേബി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അനീസ് റഹ്മാന്, സുജനന്‍ ജേക്കബ്,ജുവൈസ ബ്രാഞ്ച് പ്രിന്‍സിപ്പല്‍ മുഹമ്മദ് അമീന്, വൈസ് പ്രിന്‍സിപ്പല്‍ ഷിഫ്ന നസ്റുദ്ദീന്‍,ഹെഡ്മിസ്ര്ട്രസ് ഡെയ്സി റോയ്, സ്പോര്‍ട്സ് വിഭാഗം ഹെഡ് ശാന്തി ജോസഫ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന് സ്വാഗതവും ഹെഡ്ഗേള്‍ ഫാത്തിമ ഫത്തീന്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള സമ്മാനദാനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ്് നിസാര്‍ തളങ്കര,ഓഡിറ്റര്‍ ഹരിലാല്‍ എന്നിവര്‍ നിര്‍വഹിച്ചു.