27 മില്യണ് ഫോളോവേഴ്സ്
ഷാര്ജ : ഇന്ത്യന് അസോസിയേഷന് ഷാര്ജയുടെ കീഴിലുള്ള സ്കൂളുകളിലെയും നഴ്സറിയിലെയും അനധ്യാപകരുടെ കൂട്ടായ്മ(എന്ടിഎസ്) ‘ഒരുമിച്ചൊരോണം’ സംഘടിപ്പിച്ചു. ജുവൈസ ബ്രാഞ്ചില് നടന്ന ആഘോഷ പരിപാടികള് ഷാര്ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് നിസാര് തളങ്കര ഉദ്ഘാടനം ചെയ്തു. എന്ടിഎസ് പ്രസിഡന്റ് മണി തച്ചങ്കാട് അധ്യക്ഷനായി. അസോസിയേഷന് ജനറല് സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്,ട്രഷറര് ഷാജി ജോണ്, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ,ജോയിന്റ് ജനറല് സെക്രട്ടറി ജിബി ബേബി,മാനേജിങ് കമ്മിറ്റി അംഗങ്ങളായ യൂസഫ് സഗീര്, മുരളീധരന് ഇടവന,പ്രിന്സിപ്പല്മാരായ പ്രമോദ് മഹാജന്,മുഹമ്മദ് അമീന് പ്രസംഗിച്ചു. വൈസ് പ്രിന്സിപ്പല് ഷിഫ്ന നസ്റുദ്ദീന്,ഹെഡ്മിസ്ട്രസ് ശൈലജ രവി,അസോസിയേഷന് മാനേജിങ് കമ്മിറ്റി അംഗങ്ങളായ എവി മധു,കെകെ താലിബ്,പ്രഭാകരന് പയ്യന്നൂര്,അനീസ് റഹ്മാന്,ഫഌറ്റ് ഇന് ചാര്ജ് രാധാകൃഷ്ണന് പങ്കെടുത്തു.
വിവിധ മേഖലയിലെ പ്രവര്ത്തനങ്ങളില് മികവു കാണിച്ച മോനി ജോര്ജ്,കൃഷ്ണ.ബി.നായര്,അബ്ദുറഹീം,സൈഫുദ്ദീന് എന്നിവരെ ചടങ്ങില് ഉപഹാരം നല്കി ആദരിച്ചു. സ്കൂളില് നിന്നും വിരമിക്കുന്ന അംഗം അഞ്ചു ടെന്സിന് യാത്രയയപ്പു നല്കി. ജനറല് സെക്രട്ടറി മനോജ് കുമാര് സ്വാഗതവും ട്രഷറര് സജീവ്.ഡി നന്ദിയും പറഞ്ഞു. ചെണ്ടമേളം,പുലിക്കളി,മുത്തുക്കുട എന്നിവയുടെ അകമ്പടിയില് ഘോഷയാത്രയോടെയാണ് പരിപാടികള് ആരംഭിച്ചത്. അംഗങ്ങള് അവതരിപ്പിച്ച തിരുവാതിര,ഒപ്പന,നൃത്തങ്ങള് മുട്ടിപ്പാട്ട് തുടങ്ങിയവ ആഘോഷ രിപാടികള്ക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ സദ്യയും നടന്നു. പ്രോഗ്രാം കമ്മിറ്റി കണ്വീനര് എന്.പി അബ്ദുല് ഖാദര്,കണ്വീനര്മാരായ രഞ്ജിത്ത് എന്.ജി,കോയ,സേന്താഷി.സി.സുരേഷ്പരപ്പ,പ്രസൂണ്,ഖാദര് എം. തുടങ്ങിയവര് വിവിധ പരിപാടികള്ക്ക് നേതൃത്വം നല്കി.