ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
ഷാര്‍ജ : അടിസ്ഥാന വര്‍ഗത്തെ ചേര്‍ത്തുപിടിച്ച ഭാവന സമ്പന്നനായ ഭരണാധികാരിയായിരുന്നു മുന്‍ പ്രധാനമന്ത്രി ഡോ.മന് മോഹന്‍ സിങ്ങെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭരണ മികവിന്റെ ശാന്ത മുഖവും വര്‍ത്തമാനകാല ഇന്ത്യ കണ്ട ഏറ്റവും ആദരണീയ നേതാവുമായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ലോക രാഷ്ട്രങ്ങള്‍ കടപുഴകിയപ്പോഴും അഗാധമായ അറിവിന്റെ മൂലധനംകൊണ്ട് ഇന്ത്യയുടെ യശസുയര്ത്തിപ്പിടിച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയിലൂടെയും ഭക്ഷ്യസുരക്ഷാ പദ്ധതിയിലൂടെയും രാജ്യത്തെ പട്ടിണി മുക്തമാക്കി. നോട്ട് നിരോധനമുള്‍പ്പെടെയുള്ള വിഷയങ്ങളിലടക്കം മന് മോഹന്‍ സിങ് സ്വീകരിച്ച നിലപാടുകള്‍ രാജ്യത്തെ അടിസ്ഥാന വര്‍ഗത്തെ മുന്നില്‍ കണ്ടായിരുന്നുവെന്നത് അദ്ദേഹത്തിന്റെ നേതൃസിദ്ധിയുടെ ഗരിമ വര്‍ധിപ്പിക്കുന്നതായും നിസാര്‍ തളങ്കര അനുസ്മരിച്ചു.