ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ സംഘടിപ്പിക്കുന്ന ‘ഐഎഎസ് ഓണം @45’ 20ന് ഞായറാഴ്ച ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുമെന്ന് പ്രസിഡന്റ് നിസാര്‍ തളങ്കര,ജനറല്‍ സെക്രട്ടറി ശ്രീ പ്രകാശ്,ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് ഘോഷ യാത്രയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും. ചെണ്ടമേളം,പഞ്ചാരി മേളം,ശിങ്കാരി മേളം,കഥകളി,പുലിക്കളി,തെയ്യം തുടങ്ങിയ പാരമ്പര്യ കലകള്‍ ഘോഷയാത്രയില്‍ അണിനിരക്കും. ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്,പത്മശ്രീ എംഎ യൂസഫലി, മന്ത്രിമാരായ എംബി രാജേഷ്,വി അബ്ദുറഹ്മാന്,പി.പ്രസാദ്,വികെ ശ്രീകണ്ഠന് എംപി,എകെഎം അഷ്റഫ് എംഎല്‍എ,കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ബോര്‍ഡ് ഡയറക്ട്ടര്‍ ഖാദര്‍ തെരുവത്ത്, ഷാര്‍ജ പൊലീസ് കാമാന്ഡ ര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍,ഡിപ്പാര്‍ട്മെന്റ് ഓഫ് സോഷ്യല്‍ വര്‍ക് ലൈസന്‍സിങ് ആന്റ് ഡെവലപ്മെന്റ് ഡയറക്ടര്‍ മദം ഖലൂദ് അല്‍ നുഐമി,ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ചീഫ് പേട്രണ്‍ അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ തുടങ്ങിയ വിശിഷ്ട അതിഥികള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. 22,000 പേര്‍ക്കുള്ള ഓണ സദ്യയും വിളമ്പും. ഇതിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഭാരവാഹികള്‍ അറിയിച്ചു. ഒരു പന്തിയില്‍ 4,000 പേര്‍ക്ക് വരെ ഇരുന്നു സദ്യ ഉണ്ണാനാവും. ഓണാഘോഷ ഭാഗമായി പൂക്കളമുള്പ്പെടെ മത്സര പരിപാടികളും നടന്നുവരുന്നു. മുഴുദിവസം നീളുന്ന പരിപാടിയില്‍ ആകര്‍ഷണീയമായ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ബാന്‍ഡായ ‘ചെമ്മീന്‍’ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത വിരുന്നും, ഇന്ത്യന്‍ അസോസിയേഷന് ഷാ ര്ജയുടെ കീഴിലെ ഭിന്ന ശേഷി വിദ്യാഭ്യാസ സ്ഥാപനമായ അ ല്‍ ഇബ്തിസാമയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപ്രകടനങ്ങളും നടക്കും.
സേവനത്തിന്റെ 45 വര്‍ഷം വിപുലമായി ആഘോഷിക്കാനും അസോസിയേഷന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കാഴ്ച ശക്തിയില്ലാതെ പ്രയാസപ്പെടുന്ന നിര്‍ധന കുടുംബത്തിലെ 45 പേര്‍ക്ക് കാഴ്ച ലഭ്യമാക്കുന്ന ചികിത്സ പദ്ധതി നടപ്പിലാക്കുമെന്നും പിന്നോക്ക പ്രദേശമായ വയനാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ഈ കാരുണ്യ പദ്ധതിയെന്നും ഭാരവാഹികള്‍ പറഞ്ഞു. ഭിന്ന ശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തി വരുന്ന അല്‍ ‘ഇബ്തിസമാ സ്പെഷ്യല്നീഡ് സ്കൂളില്‍’ കാരുണ്യ പ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. ഇവിടെ ഏറ്റവും ചുരുങ്ങിയ ഫീസാണ് ഈടാക്കുന്നത്. നൂറുക്കണക്കിന് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. മാത്രമല്ല സ്പെഷ്യല്‍ നീഡ് സ്കൂളുകളിലേക്ക് അധ്യാപകരെയും പരിശീലകരെയും ലഭിക്കുന്നുമില്ല. മന്ത്രാലയങ്ങളുടെ മാനദണ്ഡങ്ങള്‍ കണിശമാണ്. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വിദ്യഭ്യാസം മുന്നില്‍ കണ്ടു വിപുലമായ വിദ്യഭ്യാസ പദ്ധതിയും, അനുബന്ധ ടീച്ചിങ് പരിശീലന കോഴ്സുകളും കേരള സര്‍ക്കാര്‍ ആരംഭിക്കണമെന്നും ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ,ജോ. ജന. സെക്രട്ടറി ജിബി ബേബി,മാനേജിങ് കമ്മിറ്റി അംഗങ്ങളായ മുരളി എടവന,നസീര്‍ കുനിയില്‍,സജി മാത്യു മണപ്പാറ,അനീസ് റഹ്മാന് നീര്‍വേലി,എ.വി മധു,വി.ടി മുഹമ്മദ് അബൂബക്കര്‍,പ്രഭാകരന് പയ്യന്നൂര്‍,കെകെ ത്വാലിബ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.