
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ഷാര്‍ജ : ഇന്‍കാസ് യുഎഇ സംഘടിപ്പിക്കുന്ന ഈദ് അല്‍ ഇത്തിഹാദ് ആഘോഷം 30ന് നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓഡിറ്റോറിയത്തിലാണ് പരിപാടി. കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ആഘോഷം ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ച് മുഴുവന്‍ എമിറേറ്റ്സുകളില്‍ നിന്നും പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ആഘോഷത്തിന്റെ പോസ്റ്റര്‍ പ്രകാശനം ദുബൈയില്‍ നടന്നു. പൗര പ്രമുഖരും സാംസ്കാരിക നായകരും പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് ഇന്‍കാസ് യുഎഇ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്റ് ഷാജി പരേത് അധ്യക്ഷനായി. ടിഎ രവീന്ദ്രന്,എസ്എം ജാബിര്‍,സഞ്ജു പിള്ള,സിഎ ബിജു,ബിജു അബ്രഹാം. ഷാജി ശംസുദ്ദീന്‍,അശോക് കുമാര്‍,നസീര്‍ മുറ്റിച്ചൂര്‍,അബ്ദുല്‍ മനാഫ്,റഫീക് പികെ,റഫീക്ക് മനംകണ്ടത്ത്, ജോജു മാത്യു,ഗീ വര്‍ഗീസ് പണിക്കര്‍,രാജി എസ് നായര്‍,നവാസ് തേക്കട,ഷജീലാല് പങ്കെടുത്തു.