കവിതയുടെ സൗന്ദര്യക്കൂട്ടുമായി ഷാര്‍ജ അറബിക് കാവ്യോത്സവത്തിന് തുടക്കം
ഷാര്‍ജ : ഇന്‍കാസ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 139ാം ജന്മദിനാഘോഷം നാലിന് ‘ജയ്ഹിന്ദ്’ വിപുലമായ പരിപാടികളോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ ഒമ്പതിന് പഠന ക്യാമ്പോടെ പരിപാടിക്ക് തുടക്കമാകും. ‘കോണ്‍ഗ്രസിന്റെ ചരിത്രവും ഇന്ത്യയുടെ വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തും ‘വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ കോ ണ്‍ഗ്രസിന്റെ പുനര്‍നിര്‍വചനം’ വിഷയത്തില്‍ ഡോ.മാത്യു കുഴല്നാടന് എംഎല്‍എയും ക്ലാസെടുക്കും. 14 ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ടു മണിക്ക് കുട്ടികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്,പെയിന്റിങ്,പ്രസംഗം എന്നീ മത്സരങ്ങള്‍ നടക്കും. വൈകീട്ട് 5 മണി മുതല്‍ തിരുവാതിര,ഒപ്പന,മാര്‍ഗംകളി തുടങ്ങിയ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന സംസ്കാരിക സമ്മേളനത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ഡോ.മാത്യു കുഴല്നാടന് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീര്‍,സന്ദീപ് വാര്യര്‍ പങ്കെടുക്കും. ഇന്‍കാസ് കേന്ദ്ര,സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
രാത്രി 8 മണിക്ക് വിനോദ് പട്ടുവം സംവിധാനം ചെയ്ത് ഇന്‍കാസ് പ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കുന്ന ‘സബര്‍മതിയിലേക്ക് വീണ്ടും’ ദൃശ്യാവിഷ്ക്കാരം അരങ്ങേറും. 8.30ന് ചലച്ചിത്ര പിന്നണി ഗായകരായ അജയ് ഗോപാല്‍,നാരായണി ഗോപന് എന്നിവര്‍ നയിക്കുന്ന സംഗീത നിശയോടെ പരിപാടി സമാപിക്കും.