
ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ ഏപ്രില്‍ 23 മുതല്‍
ഷാര്‍ജ : ‘കഥ എവിടെ തുടങ്ങുന്നു’ എന്ന പ്രമേയത്തില്‍ ഷാര്‍ജ ക്ലാസിക് കാര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പ് ഫെബ്രുവരി 13 മുതല്‍ 17 വരെ നടക്കും. വിന്റേജ് കാര്‍ മേഖലയുടെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും വരച്ചുകാട്ടുന്ന എക്സിബിഷനുകളും വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംവാദങ്ങളും ഫെസ്റ്റിവലിനെ വര്‍ണാഭമാക്കും. ഷാര്‍ജ ഓള്‍ഡ് കാര്‍സ് ക്ലബ് (എസ്ഒസിസി) ആസ്ഥാനത്ത് നടക്കുന്ന ഫെസ്റ്റിവല്‍ ക്ലാസിക് കാറുകളുടെ ഉടമസ്ഥത ഹോബിയായും തൊഴിലായും സ്വീകരിക്കുന്നതിലെ വ്യത്യാസം മുതല്‍ വാഹനത്തിന്റെ മൂല്യത്തിലും ആധികാരികതയിലും സാങ്കേതികവും സൗന്ദര്യപരവുമായ പരിഷ്കാരങ്ങളുടെ സ്വാധീനം വരെയുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ക്ലാസിക് കാറുകളിലേക്ക് ഇലക്ട്രിക് സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കുന്നത് സംബന്ധിച്ച് ഫെസ്റ്റിവലില്‍ വിദഗ്ധര്‍ പരിശോധിക്കും. വൈദഗ്ധ്യം പങ്കുവക്കുന്നതിനും പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള വേദിയായി ഫെസ്റ്റിവല്‍ മാറുമെന്ന് ഷാര്‍ജ ഓള്‍ഡ് കാര്‍സ് ക്ലബ്ബ് ബോര്‍ഡംഗം അഹമ്മദ് ഹമദ് അല്‍ സുവൈദി പറഞ്ഞു.