
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ഷാര്‍ജ: ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റി കമ്മിറ്റിയില്‍ സമര്‍പ്പിച്ച 147 കേസുകളുടെ കടങ്ങള്‍ തീര്‍പ്പാക്കുന്നതിന് 76,350,000 തുക അനുവദിച്ചു. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. റൂളര്‍ കോടതി (അമിരി ദിവാന്) മേധാവിയും ഷാര്‍ജ ഡെബ്റ്റ് സെറ്റില്‍മെന്റ് കമ്മിറ്റി ചെയര്‍മാനുമായ റാഷിദ് അഹമ്മദ് ബിന്‍ അല്‍ ശൈഖാണ് ഉത്തരവിറക്കിയത്. സാമ്പത്തിക കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരും പാപ്പരായി മരിച്ചവരും ഉള്‍പ്പെടെ 147 വ്യക്തികളുടെ കടങ്ങള്‍ തീര്‍പ്പാക്കുന്നതിനാണ് ഇത്രയും തുക അനുവദിച്ചിട്ടുള്ളത്.