
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് പകര്‍ന്നു നല്കിയ ദാനം,സല്‍സ്വഭാവം,മാനുഷിക ഐക്യദാര്‍ഢ്യം എന്നിവയുടെ മൂല്യങ്ങളെ തങ്ങള്‍ ഇന്നും ആദരിക്കുന്നുവെന്നും അതിനുള്ള ദേശീയ അവസരമാണ് സായിദ് മാനുഷിക ദിനമെന്നും അബുദാബി കിരീടാവകാശിയും അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. ലോകമെമ്പാടുമുള്ള സമൂഹങ്ങളിലേക്ക് അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ പൈതൃകം എത്തിച്ചേര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.