
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ദുബൈ: ദുബൈ ഗവണ്മെന്റിലെ സിവിലിയന്‍ ജീവനക്കാര്‍ക്ക് പ്രവര്‍ത്തന ബോണസ് ലഭിക്കുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ഇന്നലെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 277 മില്യണ്‍ ദിര്‍ഹത്തിന്റെ ബോണസ് അംഗീകരിച്ചതായി ശൈഖ് ഹംദാന്‍ ഒരു ട്വീറ്റില്‍ പറഞ്ഞു. സിവിലിയന്‍ ജീവനക്കാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ‘നിങ്ങളുടെ സമര്‍പ്പണവും പ്രതിബദ്ധതയും ദുബൈയിയുടെ വിജയത്തിന് നിര്‍ണായകമാണ്, ഇത് സര്‍ക്കാര്‍ സേവനത്തില്‍ നിരന്തരം മികവ് ഉയര്‍ത്തുന്നു’ എന്നദ്ദേഹം പറഞ്ഞു. നിങ്ങളുടെ പരിശ്രമത്തിലൂടെ ദുബൈ ആഗോളതലത്തില്‍ ഉയര്‍ന്നുവരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത്രയും വലിയ ബോണസ് തുക അംഗീകരിക്കുന്നത് ഇതാദ്യമല്ല. 2023 ല്‍, സിവിലിയന്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്കായിരുന്നു 152 മില്യണ്‍ ദിര്‍ഹത്തിന്റെ ബോണസ് ലഭിച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഒരു സര്‍വേയില്‍, യുഎഇ നിവാസികളില്‍ ഏകദേശം 75 ശതമാനം പേര്‍ക്കും 2025 ല്‍ ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറയുന്നു. സാങ്കേതികവിദ്യ, ബാങ്കിംഗ്, ആരോഗ്യ സംരക്ഷണം, കണ്‍സള്‍ട്ടന്‍സി തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് 2024 ല്‍ ഏറ്റവും ഉയര്‍ന്ന ബോണസുകള്‍ വാഗ്ദാനം ചെയ്തതിന് ശേഷമാണ് ഇത്. പ്രത്യേക തസ്തികകളില്‍ ആറ് മാസത്തെ ശമ്പളം വരെ ലഭിക്കും.