
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
കോപ്പന്‍ഹേഗന്‍: യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനെ ഡെന്മാര്ക്ക് രാജാവ് ഫ്രെഡറിക് എക്സ് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ റോയല്‍ പാലസില്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന കൂടിക്കാഴ്ചയില്‍ രാജാവിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആശംസകള്‍ ശൈഖ് അബ്ദുല്ല അറിയിച്ചു. ഡെന്മാര്ക്കിലെ ജനങ്ങള്‍ക്ക് പുരോഗതിക്കും സമൃദ്ധിയുമുണ്ടാകട്ടെയെന്ന് ആശംസിച്ച ശൈഖ് മുഹമ്മദ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴമേറിയ ബന്ധവും ഓര്‍മപ്പെടുത്തി. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഡെന്മാര്ക്ക് രാജാവ് ഫ്രെഡറിക് എക്സും ആശംസകള്‍ നേര്‍ന്നു. യുഎഇയും ഡെന്മാര്ക്കും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതു താല്പര്യങ്ങള് നിറവേറ്റുന്നതിനായി വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും കൂടിക്കാഴ്ചയില്‍ ഫ്രെഡറിക് എക്സും ശൈഖ് അബ്ദുല്ലയും ചര്‍ച്ച ചെയ്തു. ഡെന്മാര്ക്ക് സന്ദര്‍ശിക്കുന്നതില്‍ അഭിമാനം പ്രകടിപ്പിച്ച ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്, സംയുക്ത സഹകരണത്തിന്റെ വിവിധ മേഖലകള്‍ വികസിപ്പിക്കുന്നതിനു എല്ലാ ശ്രമങ്ങളും നടത്തുമെന്ന് രാജാവിന് ഉറപ്പുനല്‍കി.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും