ഷാര്‍ജ ദിബ്ബ അല്‍ഹിസ്ന്‍ കോട്ട ഇസ്ലാമിക പൈതൃക പട്ടികയില്‍
അബുദാബി : വര്‍ഷങ്ങളായി പ്രവാസി സമൂഹം നേരിടുന്ന വിമാനകൊള്ള യ്ക്ക് ശാശ്വതമായ പരിഹാരം കാണുന്നത് വരെ ഒരു എംപി എന്ന നിലയില്‍ മുഖ്യ പരിഗണന നല്‍കുമെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. അബുദാബി കോഴിക്കോട് ജില്ലാ കെഎംസിസി കമ്മിറ്റി സംഘടിപ്പിച്ച മുഹബ്ബത്ത് കി മകാനി സ്നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ എത്തിയ ശേഷം ആദ്യ അവസരത്തില്‍ തന്നെ പ്രവാസികള്‍ അനുഭവിക്കുന്ന വിമാന നിരക്ക് വര്‍ദ്ധനവിനെതിരെ പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിച്ച പാര്‍ലമെന്റേറിയനായിരുന്നു ഷാഫി പറമ്പില്‍. ഫലം കാണുന്നത് വരെ പ്രവാസികള്‍ക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്ന് ഷാഫി പറമ്പില്‍ ഉറപ്പ് നല്കി. ഒരു വിഷയം ഉന്നയിച്ച ഉടനെ അതിന്റെ റിസള്‍ട്ട് ലഭിക്കുമെന്ന മിഥ്യാ ധാരണയൊന്നും നമുക്കില്ല. എനിക്ക് മുന്‍പും പലരും ഉന്നയിച്ച വിഷയമാണിതെന്നും നമുക്ക് നന്നായറിയാം. എന്നിരുന്നാലും ഈ വിഷയം അന്നത്തോടെ അവസാനിച്ചില്ല എന്നും ഫലം കാണുന്നത് വരെ ഇനിയുമിനിയും ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും ഷാഫി പറമ്പില്‍ അബുദാബിയില്‍ സംസാരിച്ചു. അബുദാബി കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സ്നേഹ സംഗമം യുഎഇ കെ എം സി സി വര്‍ക്കിങ് പ്രസിഡന്റ് യു അബ്ദുല്ല ഫറൂഖി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുള്ള, പി കെ ഫിറോസ്, അഡ്വ പ്രവീണ്‍ കുമാര്‍, ഷുക്കൂര്‍ അലി കല്ലുങ്കല്‍, പി ബാവ ഹാജി, പി എം അന്‍സാര്‍, യൂസഫ് മാട്ടൂല്‍ എന്നിവര്‍ സംസാരിച്ചു. ഷറഫുദ്ദീന് മംഗളാട്, ഇബ്രാഹിം ബഷീര്‍, അബ്ദുല്‍ ബാസിത് കായക്കണ്ടി, അഷറഫ് സിപി, റസാക്ക് അബ്ദുല്ല കേളോത്ത്, നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീന് കടമേരി, മഹബൂബ് , ഫാഹിം, ഷമീക് എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ പ്രസിഡന്റ് ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഷ്റഫ് നജാത്ത് സ്വാഗതവും മജീദ് അത്തോളി നന്ദിയും പറഞ്ഞു