
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
റിയാദ്: പ്രവാസികള്‍ക്ക് അത്യാവശ്യ സമയങ്ങളില്‍ ലഭിക്കേണ്ട എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിന്റെ ഗൈഡ്ലൈന്‍സ് ലഘൂകരിക്കാന്‍ പാര്ലിമെന്റ്റിലും പുറത്തും ഫലപ്രദമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് റിയാദ് കോഴിക്കോട് ജില്ലാ കെഎംസിസിയുടെ നിവേദനം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സുഹൈല്‍ അമ്പലക്കണ്ടി ഷാഫി പറമ്പില്‍ എംപിക്ക് നല്കി. ഏദേശം 26 ലക്ഷത്തോളം വരുന്ന സഊദി ഇന്ത്യന്‍ പ്രവാസികളില്‍ നിന്നും മുന്‍ പ്രവാസികളില്‍ നിന്നും ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ കെട്ടിക്കിടക്കുകയാണ്. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നജീബ് നെല്ലാംകണ്ടി,സെക്രട്ടറി ഷമീര്‍ പറമ്പത്ത്, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ജാഫര്‍ സാദിഖ് പുത്തൂര്‍മഠം,ട്രഷറര്‍ റാഷിദ് ദയ,ചെയര്മാന് ഷൗക്കത്ത് പന്നിയങ്കര,ജില്ലാ ഭാരവാഹികളായ ലത്തീഫ് മടവൂര്‍,ഫൈസല്‍ പൂനൂര്, സൈദ് മീഞ്ചന്ത പങ്കെടുത്തു.